2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

ക്രോമില്‍ പി.ഡി.എഫ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു വാണിംഗ് മെസേജ് താഴെ വരുന്നതായി കണ്ടിട്ടുണ്ടാവും. This type of file can harm your computer എന്ന് കാണുന്ന മെസേജ് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാവും. ഇതിനെന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

  • ക്രോമില്‍ പി.ഡി.എഫ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു വാണിംഗ് മെസേജ് താഴെ വരുന്നതായി കണ്ടിട്ടുണ്ടാവും. This type of file can harm your computer എന്ന് കാണുന്ന മെസേജ് ചിലപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാവും. ഇതിനെന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

    പ്രത്യക്ഷത്തില്‍ ഇമേജ് രൂപത്തിലുള്ള ഫയലാണ് പി.ഡി.എഫ്.
    എന്നാല്‍ വളരെ സങ്കീര്‍ണ്ണമായ ഘടനയാണ് യഥാര്‍ത്ഥത്തില്‍ പി.ഡി.എഫ് ഫോര്‍മാറ്റിന്റേത്. അതിനാല്‍ ഹാക്കര്‍മാര്‍ക്ക്
    ഏത് കോഡുകളും ഈ രൂപത്തിലേക്ക് മാറ്റാനാവും.


    പിഡിഎഫില്‍ ജാവ സ്ക്രിപ്റ്റുകള്‍ അടങ്ങിയിട്ടുണ്ടാവും. ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയ കോഡുകള്‍ക്ക് പി.ഡി.എഫ് വ്യൂവറിനെ തകരാറിലാക്കാനാവും. മുമ്പ് നിരവധി പ്രശ്നങ്ങള്‍ ഇത്തരത്തിലുണ്ടായിട്ടുണ്ട്.
    പി.ഡി.എഫില്‍ ഫ്ലാഷ് കണ്ടന്‍റുകള്‍ എംബഡ് ചെയ്യാനാവും. ഇവയും വ്യവറിനെ കുഴപ്പത്തിലാക്കാം. 2012 വരെ അഡോബി റീഡറിനൊപ്പം ഫ്ലാഷ് പ്ലെയറും കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ എംബഡ് പ്ലെയറിന് പകരം സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫ്ലാഷ് പ്ലെയറാണ് ഉപയോഗിക്കുന്നത്.

    പോപ് അപ് കണ്‍ഫര്‍മേഷന്‍ വിന്‍ഡോ വഴി ഏത് കമാന്‍ഡും ആക്ടിവേറ്റാക്കാന്‍ പി.ഡി.എഫിനാവും. ഒകെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇത്തരത്തില്‍ കംപ്യൂട്ടറിന് ദോഷകരമായ കോ‍ഡുകള്‍ ആക്ടിവാകുന്ന സാഹചര്യം മുമ്പുണ്ടായിരുന്നു. ഇപ്പോള്‍ അഡോബിയില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.

    ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടെങ്കിലും ഇപ്പോള്‍ ഏറെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഇപ്പോള്‍ പി.ഡി.എഫില്‍ അഡോബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. Protected Mode എന്നൊരു സംവിധാനവും അഡോബി റീഡറില്‍ ഇന്നുണ്ട്. കംപ്യൂട്ടറിന്‍റെ മുഴുവന്‍ സംവിധാനങ്ങളുമുപയോഗിക്കാതെയാണ് ഇത് പ്രവര്‍ത്തിക്കുക. ജാവ കംപ്യൂട്ടറിന് ഭീഷണിയാകുന്ന ഇന്ന് സ്വഭാവികമായും പി.ഡി.എഫ് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

    =====================

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ