2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

വെള്ളമൊഴിച്ച് കഴുകാവുന്ന കീബോര്‍ഡുകളുമായി ലോജിടെക്ക്

വെള്ളമൊഴിച്ച് കഴുകാവുന്ന കീബോര്‍ഡുകളുമായി ലോജിടെക്ക്

കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന കീബോര്‍ഡ് അഴുക്കു പിടിച്ചിട്ടുണ്ടോ, അത് മാറ്റി വാങ്ങുന്നതിനെ പറ്റി ആലോചിക്കുകയാണോ നിങ്ങള്‍. കീ ബോര്‍ഡുകളില്‍ പറ്റുന്ന അഴുക്ക് കളയാന്‍ ഇനി വിഷമിക്കേണ്ട, തുണി കഴുകുന്നതു പോലെ വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. പ്രമുഖ കമ്പനിയായ ലോജിടെക്കാണ് വെള്ളത്തില്‍ കഴുകാവുന്ന കീബോര്‍ഡുമായി രംഗത്തെത്തിയിട്ടുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ മോര്‍ഗസ് ആസ്ഥാനമായ കമ്പനിയുടെ പുതിയ കീബോര്‍ഡിന് മുകളില്‍ ഭക്ഷണപാനീയങ്ങള്‍ വീണാലോ അത്രക്ക് പൊടി പുരണ്ടാലോ വെള്ളത്തില്‍ മുക്കി കഴുകാം. പിന്നീട് ഉണക്കിയെടുക്കാം. ഏകദേശം 2200 രൂപ (39.99 ഡോളര്‍) വില വരും ഈ പുതിയ കണ്ടുപിടിത്തത്തിന്. ലോജിടെക് വാഷബിള്‍ കീബോര്‍ഡ് കെ 310ന്റ പിന്‍ഭാഗത്തുള്ള ദ്വാരങ്ങള്‍ വഴി വെള്ളം ഒഴുകി പോകുന്നതിനാല്‍ പെട്ടെന്ന് ഉണങ്ങിക്കൊള്ളും. 30 സെ.മീ വരെ വെള്ളത്തില്‍ മുക്കിയിടാം. സാധാരണ സോപ്പ് മാത്രമേ ഉപയോഗിക്കാവൂ. കഠിനമായ ഡിറ്റര്‍ജെന്റുകളോ ആല്‍ക്കഹോളോ ഉപയോഗിക്കരുത്. ഡിഷ്വാഷറിലും ഇടരുത്. യു.എസ്.ബി കേബിള്‍ മുങ്ങാനും ഇടവരരുത്. കഴുകുന്ന വെള്ളത്തിന് 50 ഡിഗ്രി സെന്റീ ഗ്രേഡില്‍ താഴെ ചൂടേ പാടുള്ളൂ. കീകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ലേസര്‍പ്രിന്റിങ്ങാണ്. അള്‍ട്രാവയലറ്റ് കോട്ടിങുമുള്ളതിനാല്‍ നിറവും മങ്ങില്ല.

50 ലക്ഷം തവണ കീകളില്‍ അമര്‍ത്താമെന്നതിനാല്‍ ഏറെനാള്‍ നിലനില്‍ക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. വിന്‍ഡോസ് എക്‌സ്പി, വിസ്ത, വിന്‍ഡോസ് 7 ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കും.

ഇന്റര്‍നെറ്റ്, ഇമെയില്‍, മള്‍ട്ടിമീഡിയ തുടങ്ങിയവക്കായി പ്രത്യേക കീകളുണ്ട്. മാത്രമല്ല വെറുതെ യു.എസ്.ബി െ്രെഡവില്‍ കണക്ട് ചെയ്താല്‍ മതി പ്രവര്‍ത്തിക്കും. സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. മൂന്നുവര്‍ഷം ലിമിറ്റഡ് വാറണ്ടിയുണ്ട്.

സെക്കന്‍ഡില്‍ 150 എംബി മൊബൈല്‍ ഡൗണ്‍ലോഡിംഗ് സ്പീഡ്!

സെക്കന്‍ഡില്‍ 150 എംബി മൊബൈല്‍ ഡൗണ്‍ലോഡിംഗ് സ്പീഡ്!

ലോകത്തിലെ ഏറ്റവും വേഗതയേറിയ വയര്‍ലെസ്സ് നെറ്റ് വര്‍ക്ക് ദക്ഷിണ കൊറിയയില്‍ . ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്റര്‍മാരായ എസ് കെ ടെലികോമാണ് വേഗതയേറിയ നെറ്റ് വര്‍ക്കുമായി രംഗത്തെത്തുന്നത്.


എല്‍റ്റിഇ നെറ്റു വര്‍ക്കുകളേക്കാള്‍ ഇരട്ടിയും മൂന്നാം തലമുറ നെറ്റ് വര്‍ക്കുകളേക്കാള്‍ പത്തിരട്ടിയുമാണ് പുതിയ എല്‍റ്റിഇ- അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കുകകളിലെ ഡൗണ്‍ലോഡിംഗ് സ്പീഡ്.
സെക്കന്‍ഡില്‍ 150 എംബിയാണ് പുതിയ നെറ്റ് വര്‍ക്കിലെ ഡൗണ്‍ലോഡിംഗ് സ്പീഡ്. അതായത്, 800 എം ബിയുള്ള ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടത് വെറും 43 സെക്കന്‍ഡ് മാത്രം.
സിയോളിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ആദ്യം ഈ നെറ്റ് വര്‍ക്ക് സേവനം ലഭ്യമാകുക.
നാലാം തലമുറ എല്‍റ്റിഇ(ലോങ് ടേം ഇവല്യൂഷന്‍) ദക്ഷിണ കൊറിയയില്‍ വ്യാപകമായത് പെട്ടെന്നാണ്. ദക്ഷിണ കൊറിയയിലെ 33 മില്യണ്‍ വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 60 ശതമാനം പേരും എല്‍റ്റിഇ സേവനത്തിന് വരിക്കാരായിട്ടുണ്ട്.
2013 അവസാനത്തോടെ 87 രാജ്യങ്ങളില്‍ എല്‍റ്റിഇ നെറ്റ് വര്‍ക്കുകള്‍ ലഭ്യമാകുമെന്ന് നെറ്റ് വര്‍ക്ക് സേവനദാതാക്കളുടെ കൂട്ടായ്മയായ ജിഎസ്എ അഭിപ്രായപ്പെട്ടു.
പുതിയ മൊബൈല്‍ ടെക്‌നോളജി പുറത്തിറങ്ങിയതോടെ വേഗതയേറിയ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സാംസങിന്റെ ഗാലക്‌സി എസ്4 എല്‍റ്റിഇ എ എന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന എസ് കെ ടെലികോം ആരംഭിച്ചു.
ഡൗണ്‍ലോഡിംഗ് സ്പീഡ് കൂടുതലാണെങ്കിലും അപ് ലോഡിംഗ് സ്പീഡ് എല്‍റ്റിഇ നെറ്റ് വര്‍ക്കിനോട് സമാനമാണെന്നുള്ളത് എല്‍റ്റിഇ അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിന്റെ ന്യൂനതയാണ്.

മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം


മൊബൈല്‍ ഫോണ്‍ വഴി ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരും.
ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന് 139 എന്നാ നമ്പറിലേക്ക് SMS അയച്ചാല്‍ മതി.
മൊബൈലില്‍ നിന്നും SMS അയച്ചു മിനുട്ടുകള്‍കുള്ളില്‍ തന്നെ ട്രെയിന്‍ ടിക്കറ്റ്‌ ലഭിക്കുവാനുള്ള സൗകര്യം ആണ് ഇപ്പോള്‍ നിലവില്‍ വന്നത്. മൊബൈല്‍ ബാങ്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ഈ സംവിധാനം ലഭിക്കണമെങ്കില്‍ ആദ്യം IRCTC യിലും പിന്നെ ഒരു ബാങ്കിലും മൊബൈല്‍ നമ്പര്‍ രെജിസ്റ്റെര്‍ ചെയ്യണം. രെജിസ്റ്റെര്‍ ചെയ്യുന്ന സമയത്ത് ബാങ്കില്‍ നിന്നും ഐടിയും പാസ് വേര്‍ഡും ലഭിക്കും.
ട്രെയിന്‍ നമ്പര്‍,സ്റ്റേഷന്‍,ഡേറ്റ്,പേര്,വയസ്സ് ഇതെല്ലം ടൈപ് ചെയ്തു 139 എന്നാ നമ്പരിലേക്ക് SMS അയക്കുക ഉടനെ തന്നെ മൊബൈലില്‍ ട്രന്സാഷന്‍ ഐടിയും സീറ്റ് നമ്പര്‍, ടിക്കറ്റ്‌ ചാര്‍ജ് എന്നിവയുടെ വിവരങ്ങള്‍ അടങ്ങിയ മറുപടി SMS എത്തും.
അതിനു ശേഷം ട്രന്സശന്‍ ഐടിയും ബാങ്കില്‍ നിന്നും ലഭിച്ച ഐഡിയും പാസ് വേര്‍ഡും SMS അയക്കുക. എസ് എം എസ്സിന് മൊബൈല്‍ കമ്പനികള്‍ ഈടാക്കുന്ന പൈസക്ക് പുറമേ ടികെറ്റിനു ഗേറ്റ് വെ ചാര്‍ജ് എന്നും പറഞ്ഞു ചെറിയ രീതിയില്‍ ചാര്‍ജ് റെയില്‍വേ ഈടാക്കുന്നുണ്ട്. 5000 രൂപ വരെ ഉള്ള ടിക്കറ്റിനു 5 രൂപയും അതിനു മുകളിലെക്കുല്ലതിനു 10 രൂപയും ആണ് ഗേറ്റ് വെ ചാര്‍ജ്.

ഇനി പാസ്പോര്‍ട്ടും വിസയ്ക്കും ആപ്ളിക്കേഷന്‍

ഇനി പാസ്പോര്‍ട്ടും വിസയ്ക്കും ആപ്ളിക്കേഷന്‍

പാസ്പോര്‍ട് എടുക്കുമ്പോള്‍ ഉള്ള നൂലാമാലകള്‍ നിരവധിയാണ്. എല്ലാ അപേക്ഷയും സമര്‍പ്പിച്ചാലും എപ്പോഴാണ് പാസ്പോര്‍ട് വരിക തുടങ്ങി എല്ലാ കാര്യങ്ങളും ഇനി ആപ്ളിക്കേഷന്‍ വഴി അറിയാന്‍ സാധിക്കും.
ഐഒഎസിലും ആന്‍ഡ്രോയിഡിലുമാണ് ആപ്ളിക്കേഷന്‍ തയ്യാറാക്കുന്നത്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തു കഴിഞ്ഞു. ഈ മാസം പകുതിയോടെ ആപ്ളിക്കേഷന്‍ പുറത്തിറങ്ങുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇത് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഹജ്ജ് മാനസ സരോവര്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാവുന്ന സംശയങ്ങളും ആപ്ളിക്കേഷന്‍ ഉത്തരം നല്‍കും. ഈ ആപ്ലിക്കേഷനിലൂടെ വിസ, പാസ് പോര്‍ട് തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സമര്‍പ്പിക്കാം. ഏറ്റവും കൂടുതല്‍ പ്രാവശ്യം ആവര്‍ത്തിച്ച് ചോദിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രാലയം ഉത്തരം നല്‍കുകയും ചെയ്യും.

കുട്ടികളുടെ ക്ഷേമത്തിനായി വെബ് പോര്‍ട്ടല്‍

കുട്ടികളുടെ ക്ഷേമത്തിനായി വെബ് പോര്‍ട്ടല്‍

കാണാതായ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുകയും കണ്ടെത്തുന്നവര്‍ക്ക് എളുപത്തില്‍ വിവരമറിയിക്കാന്‍ കഴിയുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആണ് www.trackthemissingchild.gov.in
. ഇതിലുടെ രാജ്യത്തെങ്ങും കാണാതാകുന്ന കുട്ടികളുടെ
ഫോട്ടോ,ശാരീരികവും,വ്യക്തിപരവുമായ വിവരങ്ങള്‍ കാണാതായസ്ഥലം സഹചര്യം തുടങ്ങി എല്ലാ കാര്യങ്ങളും ഇതില്‍ ലഭ്യമാണ്. കുട്ടികളെ പറ്റി എന്തെങ്കിലും വിവരം കിട്ടിയാല്‍ വെബ് സൈറ്റ് വഴി പോലിസിനെ അറിയിക്കാം.
നിസ്സഹായവസ്തയിലോ,ഒറ്റപെട്ടോ,ദുരൂഹമായ നിലയിലോ കുട്ടികളെ കണ്ടെത്തിയാല്‍ അവരെ പറ്റി ഈ വെബ് സൈറ്റ് വഴി പോലിസിനെ വിവരം അറിയിക്കാം. അവരുടെ ഫോട്ടോയും അപ്ലോഡ് ചെയ്യാം . എല്ലാ ബാല പരിചരണ സംരക്ഷണ കേന്ദ്രങ്ങളിലും ഓരോ ദിവസവും പ്രവേശിപിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ വെബ് സൈറ്റിലും ലഭ്യമാവും.

കുട്ടികളോട് പെരുമാറേണ്ട വിധം, സ്വയം രക്ഷക്ക് കുട്ടികളെ സജജരാക്കല്‍,അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ചെയ്യേണ്ടത്,ഇന്റര്‍ നെറ്റ് ഉപയോഗത്തിന് വേണ്ട മുന്‍കരുതലുകള്‍ തുടങ്ങി കുട്ടികളും രക്ഷിതാക്കളും ആദ്യപകരും സമൂഹവും അറിഞ്ഞിരികേണ്ട വിവരങ്ങളെല്ലാം ഇതിലുണ്ട്. കുട്ടികളുടെ ക്ഷേമവുമായി ബന്ദപെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരുവുകള്‍ വിക്ഞ്ഞാപനങ്ങള്‍ പരിശീലന പരിപാടികള്‍ എന്നിവയും ഇതിലുടെ അറിയാം.
എല്ലാ ജില്ല പോലീസ് ഓഫീസുകള്‍ക്കും ശിശു ക്ഷേമ സ്ഥാപങ്ങള്‍ക്കും പ്രത്യേക സബ്‌ പോര്‍ട്ടലുകളും സംസ്ഥാനങ്ങളുടെ ഭൂപടങ്ങളും ഇതിലുണ്ട്.

http://www.trackthemissingchild.gov.in/trackchild/index.php

ഫേസ് ബുക്കില്‍ വീണ്ടും വൈറസ് ലിങ്ക് വ്യാപിക്കുന്നു ...

സൂക്ഷിക്കുക

ഫേസ് ബുക്കില്‍ വീണ്ടും വൈറസ് ലിങ്ക് വ്യാപിക്കുന്നു ...

വേള്‍ഡൂ- കുട്ടികളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്‌

വേള്‍ഡൂ- കുട്ടികളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്‌

ആറുമുതല്‍ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്കായി പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്- വേള്‍ഡൂ- ആരംഭിച്ചു. പരസ്യ, ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഫോക്കസ് ഗ്രൂപ്പാണ് ഇതിന്റെ സംരംഭകര്‍. വേള്‍ഡൂവില്‍ ലൈവാകാനും അഭിപ്രായങ്ങള്‍ പ്രകടിക്കാനും ഗെയിമിനും സൗകര്യമുണ്ട്. കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, സീക്യൂ, നാഷണല്‍ ജോഗ്രഫിക്, വാര്‍ണര്‍, ഷെമാരൂ തുടങ്ങിയ സൈറ്റുകളില്‍ നിന്നു പഠിക്കാനും കളിക്കാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കു കയറാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നു ഫോക്കസ് ഗ്രൂപ്പ് എംഡി മോനിഷ് ഗടാലിയ പറഞ്ഞു. അമര്‍ചിത്രകഥ, ലാന്‍ഡ്മാര്‍ക്ക്, ചമ്പക്, സെന്‍ടോസ, സോണി പിക്‌ചേഴ്‌സ് തുടങ്ങിയവയും ഇതില്‍ പങ്കാളികളാണ്. കുട്ടികള്‍ക്കു കൂട്ടുകാരെ സ്വന്തമാക്കാനും അവരുമായി ചാറ്റിംഗിനും അവസരമുണ്ടായിരിക്കും. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ സൈറ്റില്‍ ചേരാന്‍ കഴിയൂ. ഇതിലെ ഉള്ളടക്കം ദിവസവും നിരീക്ഷണ വിധേയമായിരിക്കും. സൈറ്റില്‍ പരസ്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. മറ്റു സൈറ്റുകളിലേക്ക് ഇവിടെ നിന്നു കയറാനും കഴിയില്ല.

ആണ്ട്രോയിഡ് ഫോണില്‍ നിന്നും എങ്ങനെയാണ് മലയാളം ടൈപ് ചെയ്യുക

ആണ്ട്രോയിഡ് ഫോണില്‍ നിന്നും എങ്ങനെയാണ് മലയാളം ടൈപ് ചെയ്യുക എന്ന് പലരും ചോദിക്കാറുണ്ട് . വരമൊഴി എന്നാ ആപ്ലികേഷന്‍ ഉപയോഗിച്ച ആണ്ട്രോയിഡ് ഫോണില്‍ മലയാളം ടൈപ് ചെയ്യാം.
ടെക്‌നോളജി സംബന്ധിയായ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക്് ഈ പേജ് ലൈക് ചെയ്യുക ..

https://play.google.com/store/apps/details?id=com.jeesmon.apps.varamozhi

സൈലന്റായാലും, കാണാതായ ആന്‍ഡ്രോയിഡ് മൊബൈല്‍ കണ്ടെത്താം

സൈലന്റായാലും, കാണാതായ ആന്‍ഡ്രോയിഡ് മൊബൈല്‍ കണ്ടെത്താം.

ഫോണ്‍വച്ചത് എവിടെയെന്ന് മറന്നുപോകുന്നത് സാധാരണമാണ്, എവിടെ വച്ചെന്ന് അറിയാന്‍ നാം അപ്പോള്‍ മറ്റോരു ഫോണില്‍ നിന്ന് വിളിച്ചുനോക്കും. എന്നാല്‍ അപ്പോള്‍ ഫോണ്‍ സെലന്റ് മോഡിലാണെങ്കില്‍..?? പെട്ടത് തന്നെ, എന്നാല്‍ ഇത്തരത്തില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ മറന്നുവച്ചാല്‍ ഭയപ്പെടേണ്ട നിങ്ങളുടെ സഹായത്തിന് ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉണ്ട്.
നിങ്ങളുടെ ഫോണ്‍ മോഡല്‍ google.com/android/devicemanager എന്ന സൈറ്റില്‍ നല്‍കിയാല്‍ മതി എവിടെയാണ് ഫോണ്‍ ഉള്ളതെന്ന് സന്ദേശം സൈറ്റ് നല്‍കും. എപ്പോഴാണ് അവസാനമായി ആക്ടീവായത്. തുടങ്ങിയ കാര്യങ്ങള്‍ അടക്കം വിശദമായി സൈറ്റ് വിവരം നല്‍കും.
ഇനി സൈലന്‍റ് മോഡിലാണ് എന്നിട്ടും നിങ്ങള്‍ക്ക് ഫോണ്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ 'റിംങ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി മ്യൂട്ടിലാണെങ്കില്‍ പോലും അഞ്ച് മിനിട്ട് ഫുള്‍ ശബ്ദത്തില്‍ റിംങ്ടോണ്‍ മുഴക്കും ഫോണ്‍.

പുതിയ ഫീച്ചര്‍ : ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഇനി സഹകരിക്കാം

പുതിയ ഫീച്ചര്‍ : ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഇനി സഹകരിക്കാം

ഒരാള്‍ തന്റെ നാട്ടിലെ ഫോട്ടോകള്‍ ഉള്‍പ്പെട്ട ആല്‍ബം ഫെയ്‌സ്ബുക്കില്‍ സൃഷ്ടിക്കുന്നുവെന്ന് കരുതുക. നാട്ടുകാരായ സുഹൃത്തുക്കള്‍ക്ക് ആ ആല്‍ബത്തിലേക്ക് ഫോട്ടോ ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ചിലപ്പോള്‍ ആഗ്രഹിച്ചെന്നിരിക്കും.

ഇത്രകാലവും അത്തരമൊരു സാധ്യത ഫെയ്‌സ്ബുക്കിലില്ലായിരുന്നു. ഇനി അതിന് കഴിയും. ഫോട്ടോ ആല്‍ബങ്ങളുണ്ടാക്കാന്‍ സുഹൃത്തുക്കള്‍ക്ക് സഹകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ 'ഷെയേര്‍ഡ് ഫോട്ടോ ആല്‍ബം' ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചു.

ഈ ഫീച്ചര്‍ എല്ലാ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ക്കും ഉടന്‍ ലഭിക്കുമെന്ന് കരുതരുത്. സംഭവം ഇംഗ്ലീഷ് ഉപയോക്താക്കളില്‍ ചെറിയൊരു ഗ്രൂപ്പിനാണ് ആദ്യം ലഭിക്കുക. ക്രമേണ, മുഴുവന്‍ അംഗങ്ങള്‍ക്കും അത് എത്തിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

'ഒരേ ആല്‍ബത്തില്‍ ഒട്ടേറെപ്പേര്‍ക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ് ഷെയേര്‍ഡ് ആല്‍ബം' - ഫെയ്‌സ്ബുക്ക് അറിയിച്ചു. 'അത്തരത്തിലൊരു ആല്‍ബം നിങ്ങള്‍ സൃഷ്ടിച്ചാല്‍ അതില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ ചേര്‍ക്കാന്‍ കഴിയും'.

ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേ സംഭവത്തില്‍ പങ്കെടുക്കുന്ന വ്യത്യസ്തരായ ആളുകള്‍ക്ക് ഒരു പൊതു ആല്‍ബമുണ്ടാക്കാനും, ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്ക് പൊതുവായ കുടുംബ ആല്‍ബം സൃഷ്ടിക്കാനുമൊക്കെ ഇത് സഹായിക്കും.
ഒരു ഷെയേര്‍ഡ് ആല്‍ബത്തില്‍ ചിത്രം ചേര്‍ക്കാന്‍ പരമാവധി 50 പേരെ ക്ഷണിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍ . ഓരോരുത്തര്‍ക്കും 200 ഫോട്ടോ വീതം ചേര്‍ക്കാനും കഴിയും. അതവരുടെ ഫെയ്‌സ്ബുക്ക് ടൈംലൈനില്‍ കാണുകയുമാവാം.

നിലവില്‍ ഒരു ഫെയ്‌സ്ബുക്ക് അംഗമുണ്ടാക്കുന്ന ഫോട്ടോ ആല്‍ബത്തില്‍ അയാള്‍ക്ക് മാത്രമേ ചിത്രങ്ങള്‍ ചേര്‍ക്കാനാകൂ. ഒരു ആല്‍ബത്തില്‍ പരമാവധി ആയിരം ഫോട്ടോ മാത്രം. പുതിയ ഫീച്ചറില്‍ ഒരു ആല്‍ബത്തില്‍ 50 പേര്‍ക്ക് വരെ ചിത്രങ്ങള്‍ ചേര്‍ക്കാനാകും. 10,000 ഫോട്ടോ വരെ അത്തരം ഷെയേര്‍ഡ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്താം.

മാത്രമല്ല, ഷെയേര്‍ഡ് ആല്‍ബത്തില്‍ ചിത്രം ചേര്‍ക്കുന്നവര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ആല്‍ബത്തിലേക്ക് ക്ഷണിക്കണമെങ്കില്‍ , ആല്‍ബം സൃഷ്ടിച്ചയാള്‍ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി

സ്‌ക്രാച്ച് വീഴാത്ത നോക്കിയ 515

സ്‌ക്രാച്ച് വീഴാത്ത നോക്കിയ 515

നോക്കിയ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ പുതിയ ഫോണ്‍ പുറത്തിറക്കി. 515 എന്നാണ് ഈ ഫോണിന് നോക്കിയ പേര് നല്‍കിയിരിക്കുന്നത്. ആശ സീരിസിനൊപ്പം നില്‍ക്കുന്ന മോഡലായാണ് നോക്കിയ 515 അവതരിപ്പിച്ചിരിക്കുന്നത്.

സ്‌ക്രാച്ച് വീഴാത്ത ഗോറില്ല ഗ്ലാസാണ് ഡിസ്‌പ്ലെയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.4 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. നോക്കിയ 40 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് 515ലുള്ളത്. എല്‍ഇഡി ഫ്‌ലാഷോട് കൂടി അഞ്ച് എംപി ക്യമാറ ഫോണിലുണ്ട്. എന്നാല്‍ 3ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണില് മുന്‍ ക്യാമറ ഇല്ല. ഇരട്ട സിം ഉപയോഗിക്കാവുന്ന ഫോണിന്റെ മെമ്മറ്റ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താനാകും. യൂറോപ്പില്‍ പതിനായിരം രൂപയാണ് 515ന് നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയിലെത്തുമ്പോള്‍ വിലയില്‍ കാര്യമായ കുറവുണ്ടാകും.

സോഫ്റ്റ്‌വെയര്‍ ട്രയല്‍ പിരീട് നീട്ടിക്കിട്ടാനുള്ള വഴി...

നമ്മൾ എല്ലാം ഉപയോഗിക്കുന്ന സോഫ്റ്റ്‌ വെയറുകൾ പലതും ട്രയൽ വേർഷനുകൾ ആയിരിക്കും ഏതാനും ദിവസം ഉപയോഗിച്ച് നമ്മൾ ആ സോഫ്റ്റ്‌ വെയർ ഇഷ്ട്ട പെട്ട് തുടങ്ങുമ്പോഴേക്കും അതിന്റെ കാലാവധി തീരും. പിന്നെ അത് കാശു കൊടുത്തു വാങ്ങിക്കണം. ഇനി നെറ്റിൽ സേര്ച് ചെയ്തു ക്രാക്ക് വേർഷൻ എല്ലാം ഡൌണ്‍ലോഡ് ചെയ്‌താൽ മിക്കവാറും വൈറസ് കയറാനുള്ള സാദ്യതയും ഉണ്ട് .എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ ഏതു സോഫ്റ്റ്‌വെയറുകളും നമുക്ക് സമയ പരിധി ഇല്ലാതെ ഉപയോഗിക്കാം അതിനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത് .
http://ryazelambilakod.blogspot.in/2013/04/blog-post_11.html

ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍

ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു 'കൃഷ്ണദര്‍ശന്‍' ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്.

ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. 'കൃഷ്ണദര്‍ശന്‍' ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം.

ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍, ഹോട്ടല്‍, വിവാഹമണ്ഡപം ബുക്കിങ്, റെയില്‍വേ-കെ.എസ്.ആര്‍.ടി.സി. ബസ് സമയങ്ങള്‍ തുടങ്ങി ഗുരുവായൂരിലെ സമഗ്രവിവരങ്ങള്‍ എല്ലാം മൊബൈലിലൂടെ അറിയാനാകും.

ഗൂഗിള്‍സ്റ്റോര്‍, ഗുരുവായൂര്‍ ഡോട്ട് കോം എന്നിവയിലൂടെയും പ്രധാനപ്പെട്ട ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകളിലൂടെയും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആന്‍ഡ്രോയ്ഡ് മൊബൈല്‍ സെറ്റുകളിലും ടാബ്‌ലറ്റുകളിലും, 'കൃഷ്ണദര്‍ശന്‍' ഡൗണ്‍ലോഡ് ചെയ്താല്‍, യാത്രാവേളകളില്‍ ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ഇതിന്റെ ശില്പികള്‍ പറയുന്നു.

കുംഭകര്‍ണന്മാര്‍ക്ക് ഒരു മൊബൈല്‍ ആപ്പ്!

കുംഭകര്‍ണന്മാര്‍ക്ക് ഒരു മൊബൈല്‍ ആപ്പ്!

തലയില്‍ വെള്ളം കോരിയൊഴിച്ചാലും ഒരഞ്ചു മിനിട്ട് പ്ലീസ് എന്നു പറഞ്ഞു പുതപ്പു തലവഴി മൂടുന്ന കുംഭകര്‍ണന്മാര്‍ക്കിതാ 'എട്ടിന്റെ പണി വരുന്നു! സംഗതി പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ്. അതില്‍ അലാം സെറ്റ് ചെയ്തു വച്ചാല്‍ നിങ്ങള്‍ എണീറ്റ് ഫോണെടുത്തു ശക്തിയായി കുലുക്കിയാല്‍ മാത്രമേ നില്‍ക്കൂ. വേക്ക് ആന്‍ഡ് ഷേക്ക് എന്നാണ് ആപ്പിന്റെ പേര്.

ഫോണെടുത്തു സമയം നീട്ടുന്ന പരിപാടി ഇതില്‍ നടക്കില്ല. കാരണം 'സ്‌നൂസ് എന്ന സൂത്രപ്പണി ഈ ഫോണില്‍ ഇല്ല! അലാമിന്റെ ശബ്ദം കുറയ്ക്കാമെന്നോ ഫോണ്‍ സൈലന്റാക്കാമെന്നോ കരുതേണ്ട. അലാം വച്ചാല്‍ പിന്നെ ഇതൊന്നും പ്രവര്‍ത്തിക്കില്ല. എണീപ്പിച്ചിട്ടേ വിടൂ! പലതരത്തില്‍ ഇതില്‍ അലാം സെറ്റു ചെയ്യാം. കൂടിയ ലെവലിലാണു സെറ്റു ചെയ്യുന്നതെങ്കില്‍ അതു നിര്‍ത്താന്‍ കൂടുതല്‍ ശക്തിയില്‍ ഫോണ്‍ കുലുക്കണം. ഇതിലും ഭേദം തലയ്ക്കടിച്ച് എണീപ്പിക്കുന്നതായിരുന്നു എന്നു സങ്കപ്പെടാന്‍ വരട്ടെ. കുറെ ദിവസം തുടര്‍ച്ചയായി സമയത്ത് എണീറ്റാല്‍ ഫോണ്‍ നിങ്ങളെ അഭിനന്ദിക്കും.

അതായത്, മൂന്നു ദിവസം തുടര്‍ച്ചയായി അലാം വച്ച സമയത്തു തന്നെ എണീറ്റു ഫോണ്‍ കുലുക്കിയാല്‍ നിങ്ങള്‍ക്ക് ഹാട്രിക് കിട്ടിയതായി രേഖപ്പെടുത്തും. 10 ദിവസം തുടര്‍ച്ചയായി സമയംപാലിച്ചാല്‍ 'ഷേക്ക് ഡൊമിനേഷന്‍ ബഹുമതിയും ഫോണ്‍ തരും . വേക്ക് ആന്‍ഡ് ഷേക്ക് അത്ര 'ഭീകരനൊന്നുമല്ല കേട്ടോ. ഫ്രീക്കി അലാം എന്നൊരുവനുണ്ട്. നിങ്ങള്‍ എണീറ്റു കുലുക്കിയാലോ തലകുത്തി നിന്നാലോ ഇതിലെ അലാം നില്‍ക്കില്ല. ഫോണില്‍ തെളിയുന്ന ചില കണക്കുകള്‍ക്കു ശരിയുത്തരം കൊടുത്താലേ അതു നിശ്ശബ്ദമാകൂ. ഹോ, ഒന്നാലോചിച്ചു നോക്കൂ, കൊച്ചു വെളുപ്പാംകാലത്ത് എണീറ്റുള്ള ആ ഹരിക്കലും ഗുണിക്കലുമൊക്കെ!

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക

യുവത്വത്തിന്റെ പുതിയ ട്രന്റാണ് ഏറ്റവും മുന്തിയ ഹൈടെക്ക് സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കുക എന്നത്. 24 മണിക്കൂറും ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കേവലം സോഷ്യല്‍ മീഡിയ എന്ന രീതിയില്‍ മാത്രമല്ല, മറിച്ച് വ്യാവസായിക ജീവിതത്തിന്റെയും അഭിവാജ്യഘടകമായും മാറി കഴിഞ്ഞു. എന്നാല്‍, ഇത്തരം സ്മാര്‍ട്ട് ഫോണുകളുടെ അധികമായ ഉപയോഗം മൂലം സമൂഹം നിങ്ങളെ സംസ്കാര ശൂന്യന്‍ എന്ന് വിളിച്ചാലോ?

ദിവസങ്ങള്‍ക്ക് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ നിന്നും കണ്ടെത്തിയ വിവരങ്ങള്‍ അല്‍പം അമ്പരപ്പ് ഉണ്ടാക്കുന്നവയായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 59 ശതമാനം പേര്‍ ഏത് സമയവും സ്മാര്‍ട്ട് ഫോണിനു മുമ്പിലിരിക്കുന്നവരാണെങ്കില്‍ 37 ശതമാനം പേര്‍ക്കും, സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 68 ശതമാനം പേരും തങ്ങളുടെ പ്രണയഭാജനം അടുത്തിരുന്ന് സംസാരിക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണില്‍ കണ്ണും മിഴിച്ച് ഇരിക്കുന്നവരാണത്രേ!. പ്രണയ സല്ലാപത്തിനിടയില്‍ മാത്രമല്ല, ഉണ്ണുമ്പോഴും, നടക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും, ഫോണിനു മുന്നില്‍ കുത്തിക്കൊണ്ടിരിക്കുന്ന മക്കളെ വേവലാതിയോടെ ശാസിക്കുന്ന മാതാപിതാക്കളുടെ എണ്ണം എത്രയാകും? നിങ്ങള്‍ക്കും ഇത്തരം ശാസനകള്‍ കിട്ടികാണാതിരിക്കാന്‍ വഴിയില്ല. അല്ല?

മാതാപിതാക്കള്‍ക്ക് മുന്നില്‍ മാത്രമല്ല, സമൂഹത്തിന് മുന്നില്‍ തന്നെ ചിലപ്പോള്‍ തല കുനിക്കേണ്ട അവസ്ഥ ഇത്തരം സ്വഭാവം വരുത്തിവെക്കും. എന്നുകരുതി ഇവയുടെ ഉപയോഗം പാടെ ഉപേക്ഷിക്കണം എന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും നിങ്ങള്‍ക്ക് സമൂഹത്തില്‍ തല ഉയര്‍ത്തി കൊണ്ട് തന്നെ ഇത്തരം സ്മാര്‍ട്ട് ഫോണുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താം.

• നിങ്ങളുടെ ഫോണിലെ റിങ്ടോണ്‍ മറ്റുള്ളവരില്‍ അരോചകത്വം ഉണ്ടാക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. • ശാന്തതയാര്‍ന്ന പൊതു സ്ഥലങ്ങളിലെ ഫോണ്‍ സംഭാഷണങ്ങള്‍ ഒഴിവാക്കുക. അഥവാ നിങ്ങള്‍ക്ക് സംഗീതം ആസ്വദിക്കാനും, മറ്റ് വീഡിയോകള്‍ കാണാനും താല്‍പര്യം തോന്നുന്നുവെങ്കില്‍ ഒരു ഹെഡ്സെറ്റ് ഉപയോഗിച്ച് ആസ്വദിക്കാം.

• ലൈബ്രറി, തീയറ്ററുകള്‍ എന്നിങ്ങനെയുള്ള അവസരങ്ങളില്‍ ഫോണ്‍ നിശബ്ദമാക്കുവാന്‍ മറക്കാതിരിക്കുക.

• പ്രണയ സല്ലാപങ്ങള്‍ക്കിടയിലെ ഫോണ്‍ സംഭാഷണം മുന്നിലിരിക്കുന്ന വ്യക്തിയെ ബോറടിപ്പിക്കും എന്ന് കരുതി പൂര്‍ണ്ണമായും ഫോണ്‍ ഒഴിവാക്കുന്നതും ശരിയല്ല. അത്യാവശ്യമായ കോളുകള്‍ക്ക് ആവശ്യകത മനസ്സിലാക്കി ഉത്തരം നല്‍കണം കാരണം, അപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം നിങ്ങള്‍ക്ക് മുന്നില്‍ ഇല്ലാത്ത വ്യക്തിക്കാണ്..

• രഹസ്യ സ്വഭാവമുള്ള നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആരെങ്കിലും യാദൃശ്ചികമായി കേള്‍ക്കുകയാണെങ്കില്‍ ഒരിക്കലും അവരോട് ദേഷ്യപ്പെടരുത്. കാര്യത്തിന്റെ ഗൌരവം

സാവധാനം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.

• നിങ്ങളുടെ സേവനം മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഫോണ്‍കോളുകളുടെ പേരില്‍ മാറിനില്‍ക്കുന്നത് അവരോട് നിങ്ങള്‍ കാണിക്കുന്ന ഏറ്റവും വലിയ മര്യാദകേടാണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുക.

• ദയവായി ഒരിക്കലും ടോയ്ലറ്റുകളില്‍ നിന്നുകൊണ്ട് ഫോണ്‍ ഉപയോഗിക്കരുത്.

പുത്തന്‍ സാങ്കേതിക വിദ്യകള്‍ എന്നും പ്രയോജനപ്പെടുത്തേണ്ടത് തന്നെയാണ്. എന്നാല്‍, അവയ്ക്ക് അടിമപ്പെട്ട് പോകാതിരിക്കുക എന്നതാണ് ഇന്ന് യുവത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കമ്പ്യുട്ടര്‍ മൗസിന്‍റെ scroll ബട്ടന്‍ scroll ചെയ്യാന്‍ മാത്രം ഉള്ളതല്ല എന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല . മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് Open in new tab എന്ന് അടിക്കുന്നതിനു പകരമായി ലിങ്കില്‍ മൗസ് scroll ബട്ടന്‍ പ്രസ്‌ ചെയ്തു നൊക്കൂ.

പണമുള്ളവര്‍ക്ക് കാന്‍വാസ്; അല്ലാത്തവര്‍ക്ക് ഫണ്‍ബുക്ക്‌

പണമുള്ളവര്‍ക്ക് കാന്‍വാസ്; അല്ലാത്തവര്‍ക്ക് ഫണ്‍ബുക്ക്‌

അനുദിനം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് തഴക്കം വന്നവരെല്ലാം ഒരു ടാബ്‌ലറ്റ് കൂടി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

സ്മാര്‍ട്‌ഫോണുകളിലെന്ന പോലെ ടാബ്‌ലറ്റ് രംഗത്തും സാംസങിനാണ് ഇന്ത്യയില്‍ മേല്‍ക്കൈ. രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐ.ഡി.സി.) ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ടാബ്‌ലറ്റ് വില്പനയുടെ 15.76 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് സാംസങാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ഐപാഡാണെന്നു കരുതിയവര്‍ക്ക് തെറ്റി. 13.33 ശതമാനം വിപണിപങ്കാളിത്തവുമായി മൈക്രോമാക്‌സ് ആണ് രണ്ടാമതുളളത്. ഫണ്‍ബുക്ക് എന്ന പേരില്‍ മൈക്രോമാക്‌സ് അവതരിപ്പിച്ച ബജറ്റ് ടാബ്‌ലറ്റുകള്‍ നന്നായി സ്വീകരിക്കപ്പെട്ടതോടെയാണ് വന്‍ബ്രാന്‍ഡുകളെ പിന്തള്ളി അവര്‍ക്ക് രണ്ടാമതെത്താന്‍ സാധിച്ചത്.

ഫണ്‍ബുക്കിന്റെ വന്‍വിജയത്തെതുടര്‍ന്ന് ഇപ്പോള്‍ കാന്‍വാസ് എന്ന പുത്തന്‍ ടാബ്‌ലറ്റ് നിര അവതരിപ്പിക്കുകയാണ് മൈക്രോമാക്‌സ്. കാന്‍വാസ് എന്ന പേരില്‍ കമ്പനി ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം നന്നായി വിറ്റുപോകുന്നുണ്ട്. അതുകൊണ്ടാകും അതേപേരില്‍ തന്നെ ടാബ്‌ലറ്റുമിറക്കാന്‍ മൈക്രോമാക്‌സ് തീരുമാനിച്ചത്.

ഫണ്‍ബുക്ക് പോലെ പതിനായിരം രൂപയില്‍ കുറഞ്ഞ റേഞ്ചിലുള്ളതല്ല ഈ പുതിയ ടാബ്. ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട കാന്‍വാസ് ടാബ് പി 650 ( Canvas Tab P650 ) ന് 16,500 രൂപയാണ് വില. വില കൂടുന്നതിനനുസരിച്ച് ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ മൈക്രോമാക്‌സ് ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തം.

എട്ടിഞ്ച് വിസ്താരമുള്ള ഐ.പി.എസ്. ഡിസ്‌പ്ലേയുളള ടാബാണിത്. ആപ്പിള്‍ ഐപാഡ് മിനി, സാംസങ് ഗാലക്‌സി ടാബ് 3 എന്നീ ടാബ്‌ലറ്റുകളുടെ അതേ സ്‌ക്രീന്‍ വലിപ്പം. ഐപ്പാഡിന്റേതുപോലെ അലൂമിനിയം ബോഡിയാണ് ഇതിനും. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിനെ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.

അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുളള കാന്‍വാസ് ടാബില്‍ കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ ഓപ്ഷനുകളാണുള്ളത്. സിംകാര്‍ഡിട്ട് ഫോണ്‍വിളികള്‍ നടത്താനും ഈ ടാബിലാകും. 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡും ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.

4800 എം.എ.എച്ച് ബാറ്ററിയാണ് കാന്‍വാസ് ടാബിന് ഊര്‍ജ്ജം പകരുന്നത്. തുടര്‍ച്ചയായ അഞ്ചുമണിക്കൂര്‍ ത്രീജി ബ്രൗസിങാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
സംഗതിയൊക്കെ കൊളളാം വിലയല്പം കൂടുതലല്ലേ എന്നു പരാതിയുള്ളവര്‍ക്കായി ഫണ്‍ബുക്ക് സീരിസില്‍ ഒരു ചീപ്‌റേറ്റ് ടാബ്‌ലറ്റ് മോഡലും കഴിഞ്ഞയാഴ്ച മൈക്രോമാക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഫണ്‍ബുക്ക് പി 255 ( Funbook P255 ) എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്‌ലറ്റിന് 4,499 രൂപയേ ഉള്ളൂ വില.

800 X 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള ഏഴിഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ8 പ്രൊസസര്‍, 512 എം.ബി.റാം, 1.15 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ടാബ്‌ലറ്റിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീംസാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ബുക്ക് പി 225 ല്‍ രണ്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും .3 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. ഡോങ്കിള്‍ ഉപയോഗിച്ച് ത്രീജി കണക്ടിവിറ്റി നേടാവുന്ന ഈ ടാബ്‌ലറ്റില്‍ 2600 എം.എ.എച്ച്. ബാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 4 മണിക്കൂര്‍ ബ്രൗസിങും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.

Admin Password ഒഴിവാക്കാന്‍ ഒരു വഴി

Admin Password ഒഴിവാക്കാന്‍ ഒരു വഴി

പലപ്പോഴും നമ്മുടെ കമ്പ്യൂട്ടറിന് നാം പാസ് വേര്‍ഡ് ഇടാറുണ്ട്. പക്ഷെ ആ പാസ് വേര്‍ഡ് മറന്നു പോയാല്‍ എന്ത് ചെയ്യും ??

ഒരു ചെറിയ വിദ്യയിലുടെ നമുക്ക് പാസ് വേര്‍ഡ് ഒഴിവാകി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം

1.ആദ്യമായി ഏത് കമ്പുട്ടറിനാണോ കൂഴപ്പം അതിന്ടെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുക്കുക
2. മറ്റൊരു കമ്പ്യൂട്ടറിന്റെ സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ആയി കണക്ട് ചെയുക
3.ഇപ്പോഴുള്ള കമ്പ്യൂട്ടര്‍ ഓണാക്കി സെക്കന്ററി ഹാര്‍ഡ് ഡിസ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന വിന്ഡോസിന്ടെ sysytem32 ഫോള്‍ഡറിലേക്കു പോകുക
4.വിന്‍ഡോസ്‌--->system32--->config
5.config എന്നാ ഫോള്‍ഡറില്‍ നിന്ന് SAM.EXE യും SAM.log ഫയലും ഡിലീറ്റ് ചെയ്തു കളയുക
6.സെക്കന്ററി ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്തു ഉപയോഗിക്കുക.

ദയവായി ഈ വിദ്യ ദുരുപയോഗം ചെയ്യാതിരിക്കുക

നെറ്റ്വര്‍ക്കിങ് സുഹൃത്തുക്കളോട്... ശ്രദ്ധിക്കുക.

നെറ്റ്വര്‍ക്കിങ് സുഹൃത്തുക്കളോട്... ശ്രദ്ധിക്കുക.

ഫെയ്സ്ബുക്ക്, ഓര്‍ക്കുട്ട്, മൈ സ്പെയ്സ് തുടങ്ങി പല നിറത്തി ലും തരത്തിലും ഗുണത്തിലുമൊക്കെയായി സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ അവതരിച്ചു. ആദ്യം ഒന്നു രുചിച്ചു നോക്കാന്‍ കയറിയവര്‍ ഇന്ന് കുടുംബവും കുട്ടികളുമായി നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ആഹ്ലാദിക്കുകയാണ്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി ലോകത്തെവിടെയുമുള്ളവര്‍ ഒന്നിച്ചുകൂടുന്ന ഒരിടം. വീട്ടില്‍ മീന്‍കറി വച്ചാലും പുതിയ കൊതുകുതിരി വാങ്ങിയാലുമൊക്കെ അതുടന്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ആകെ ഒരു വിഷമമാണ്. എന്നാല്‍ വളരെ ഉത്തരവാദിത്തപരമായി സൗഹൃദാന്തരീക്ഷം ഒരുക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ കയറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില സെക്യൂരിറ്റി, പ്രൈവസി പോളിസികളുണ്ട്.

http://ryazelambilakod.blogspot.in/2011/09/blog-post_1811.html

നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്നാ മെസ്സേജ് വരുന്നുവോ ?

നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്നാ മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
------------------------------------------------------------------------

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

You Tube

You Tube ല്‍ ഒരു മാസം 100 കോടി ആളുകള്‍ ആണ് വീഡിയോ കാണുന്നത് . ഓരോ മിനുട്ടിലും 30 മണിക്കൂര്‍ വീഡിയോ ആണ് You Tube ല്‍ അപ്ലോഡ് ചെയ്യപെടുന്നത്.ഇതില്‍ നിന്നെല്ലാം തന്നെ You Tube ന്‍റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. ചില You Tube Tips & Tricks നമുക്ക് ഇവിടെ പരിജയ പെടാം
http://ryazelambilakod.blogspot.in/2013/09/you-tube-tips-tricks.html

ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ്

ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ്

ചിത്രങ്ങള്‍ എഡിറ്റുചെയ്ത് ഭംഗിവരുത്താന്‍ ഫോട്ടോഷോപ്പ് മുതല്‍ ആയുധങ്ങള്‍ നിരവധിയുണ്ട് നമ്മുടെ മുന്നില്‍. ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പുമുതല്‍ ഇങ്ങോട്ട് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ സോഫ്റ്റ്‌വേറുകളുടെ സഹായമില്ലാതെ ഓണ്‍ലൈനില്‍ ഫോട്ടോ എഡിറ്റുചെയ്യാവുന്ന ലളിതമായ ടൂളുകളും ലഭിക്കും.

എന്നാല്‍ , കൂടുതല്‍ ലളിതവും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡു ചെയ്യാനും എളുപ്പം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പ്ലസ് എന്ന ഒറ്റവാക്കില്‍ ഉത്തരമൊതുങ്ങും.

ഗൂഗിള്‍ പ്ലസിലെ ഇടത് സൈഡ് ബാറിലുള്ള ഫോട്ടോസില്‍ (പഴയ പിക്കാസ) ചെന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഫോട്ടോഎഡിറ്റര്‍ ലഭിക്കും.

തുടക്കത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ത്തന്നെ ഗൂഗിള്‍പ്ലസ് സ്വയം ഫോട്ടോയിലൊന്ന് കൈവെക്കും. അതും പോരെങ്കില്‍ ചിത്രത്തിനുമുകളില്‍ ക്ലിക്കുചെയ്താല്‍ മുകളില്‍ എഡിറ്റ് ഓപ്ഷന്‍ ലഭിക്കും. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോ എഡിറ്റുചെയ്യാം.

എഡിറ്റ് ഓപ്ഷന്‍ ക്ലിക്കുചെയ്താല്‍ വലതുഭാഗത്ത് വിശാലമായ സംവിധാനങ്ങളുള്ള മെനുബാര്‍ പ്രത്യക്ഷപ്പെടും. തനിയെ ഫോട്ടോ ശരിയാക്കണമെങ്കില്‍ ഓട്ടോ എന്‍ഹാന്‍സില്‍ ക്ലിക്കുചെയ്താല്‍ മതി. ട്യൂണ്‍ ഇമേജില്‍ ചെന്ന് ആറ് വ്യത്യസ്ത ടോണുകളിലൊന്ന് തിരഞ്ഞെടുക്കാം.

ബ്രൈറ്റ്‌നെസും കോണ്‍ട്രാസ്റ്റും സാച്ചുറേഷനുമൊക്കെ അടങ്ങിയ 'ഫൈന്‍ ട്യൂണ്‍' മുതല്‍ ഷാര്‍പ്പ്‌നെസും സ്‌ട്രെക്ചറും ശരിയാക്കാനും ചിത്രം ക്രോപ്പുചെയ്യാനും കളര്‍ കൂട്ടാനും കുറയ്ക്കാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്.

ഇനി എഡിറ്റുചെയ്ത ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുകയോ പ്ലസ്സിലോ മറ്റെവിടെയെങ്കിലോ ഷെയര്‍ ചെയ്യുകയോ ആവാം. ഇമെയില്‍ ചെയ്യാം. ഒന്നിലേറെ ചിത്രങ്ങള്‍ എഡിറ്റുചെയ്‌തെങ്കില്‍ അവയൊന്നിച്ച് സിപ്പ് ഫയലായി ഡൗണ്‍ലോഡ് ചെയ്യാം.

ഫെയ്സ്ബുക്കില്‍ കാണുന്ന ഈ ലിങ്ക് സ്പാം ആണ് ,

ഫെയ്സ്ബുക്കില്‍ കാണുന്ന ഈ ലിങ്ക് സ്പാം ആണ് , ഇതുപോലെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.

വ്യക്തികളുടെ സ്വകാര്യത സൈബര്‍ സുരക്ഷ പോലെ പ്രാധാനമെന്ന് സൈബര്‍ പൊലീസ് സെമിനാര്‍.

വ്യക്തികളുടെ സ്വകാര്യത സൈബര്‍ സുരക്ഷ പോലെ പ്രാധാനമെന്ന് സൈബര്‍ പൊലീസ് സെമിനാര്‍.

സൈബര്‍ സുരക്ഷ പോലെ തന്നെ പ്രാധാന്യമുള്ളതാണ് വ്യക്തികളുടെ സ്വകാര്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡയറക്ടറും ഡെപ്യൂട്ടി എന്‍എസ്എയുമായ നേച്ചല്‍ സന്ധു. തിരുവനന്തപുരത്ത് ആരംഭിച്ച സൈബര്‍ സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനുള്ള 'കൊക്കോണ്‍' പൊലീസ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സന്ധു.
സൈബര്‍സുരക്ഷയ്ക്കായുള്ള വിവരശേഖരണം പൌരസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമാകരുതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംരംഭകരും സ്വകാര്യ സേവന ദാതാക്കളും തമ്മില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഏറ്റവും പുതിയ വിവരങ്ങളും പ്രവണതകളും ബന്ധപ്പെട്ട ഏജന്‍സികള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ് കോണ്‍ഫറന്‍സിന്‍റെ പ്രധാന ലക്ഷ്യം.
സൈബര്‍ സുരക്ഷയിലെ പുതിയ കണ്ടെത്തലുകള്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തലും തടയലും, ഡിജിറ്റലൈസേഷനും ഉപയോഗവും സൈബര്‍ സുരക്ഷിത സര്‍ക്കാര്‍, ധാര്‍മികമായി ന്യായികരിക്കാവുന്ന ഹാക്കിംഗ് എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍, സൈബര്‍ യൂണിറ്റ് എഡിജിപിമാര്‍, എന്‍ഐഎ, സിബിഐ,റോ, എന്‍സിആര്‍ബി ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. കേരളാ പൊലീസാണ് സംഘാടകര്‍.

സ്പീഡ് കുറഞ്ഞ കണക്ഷനിലും യുട്യൂബ് കാണാം

സ്പീഡ് കുറഞ്ഞ കണക്ഷനിലും യുട്യൂബ് കാണാം
******************************************

നമ്മുടെ നാട്ടില്‍ പലര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനുകളുണ്ടെങ്കിലും യുട്യൂബ് കാണാന്‍ അത് ഉപകാരപ്പെടാറില്ല. നെറ്റ് സ്പീഡ് കുറവാണെന്നത് തന്നെ കാരണം. ബ്രോഡ് ബാന്‍ഡ് കണക്ഷനുകളില്‍ പോലും ചില സ്ഥലങ്ങളില്‍ യുട്യൂബ് പ്ലേ ആവാതെ കാണാറുണ്ട്. ഇത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അവയിലൊന്ന് യുട്യൂബിന്‍റെ Feather എന്ന സംവിധാനം ആക്ടിവേറ്റ് ചെയ്യുകയാണ്. ഇതല്ലാതെ ചെയ്യാവുന്ന മറ്റൊരു മാര്‍ഗ്ഗമാണ് SmartVideo എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍.
ഇതുപയോഗിച്ച് ചില മാറ്റങ്ങള്‍ സെറ്റിങ്ങ്സില്‍ വരുത്തി യുട്യൂബ് വേഗത്തില്‍ കാണാനാവും. ആദ്യം ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക.
തുടര്‍ന്ന് സെറ്റിങ്ങുകളുടെ ഒരു പേജ് ലഭിക്കും. അനേകം ഒപ്ഷനുകള്‍ ഇതില്‍ കാണാനാവും. വീഡിയോകള്‍ ലൂപ് ചെയ്യുകയോ, സ്മൂത്ത് പ്ലേബാക്ക് ആക്ടിവേറ്റ് ചെയ്യുകയോ ചെയ്യാം. ഉദാഹരണത്തിന് ഒരു വീഡിയോ പ്ലേ ആകുന്നതിന് മുമ്പ് എത്രത്തോളം ബഫര്‍ ചെയ്യണം എന്ന് നിശ്ചയിക്കാം.

യൂട്യൂബ് പ്ലേ ആകുമ്പോള്‍ അതിന്‍റെ ഒപ്ഷനുകള്‍ കാണാന്‍ വീഡിയോയുടെ മേലെ മൗസ് കൊണ്ടുചെന്നാല്‍ മതി.

Click this Link for SmartVideo : https://chrome.google.com/webstore/detail/smartvideo-for-youtube/lnkdbjbjpnpjeciipoaflmpcddinpjjp

എങ്ങിനെ അനാവശ്യമായ കോളുകളും മെസ്സേജുകളും സ്റ്റോപ്പ്‌ ചെയ്യാം .

എങ്ങിനെ അനാവശ്യമായ കോളുകളും മെസ്സേജുകളും സ്റ്റോപ്പ്‌ ചെയ്യാം .
***************************************

മൊബൈല്‍ നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകമാണ്. ഈയൊരു ചെറിയ ഉപകരണം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനങ്ങള്‍ ചെറുതല്ല. എന്നാല്‍ പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല.
അപരിചിതമായ നമ്പറുകളില്‍ നിന്നും മെസ്സേജുകളും കോളുകളും പലരുടെയും ജീവിതത്തില്‍ നിരന്തര ശല്യമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇങ്ങനെ വരുന്ന മെസ്സേജുകളും കോളുകളും വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പരസ്യം ആയിരിക്കും. തിരക്കിട്ട് എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ഇത്തരം മെസ്സേജുകളും കോലുകളും എത്രത്തോളം അരോചകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി എന്‍സിപിആര്‍ (നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്റര്‍)ല്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും പലപ്പോഴും ഇവ തുടരുന്ന ഒരു പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്.
അങ്ങനെ വരുമ്പോള്‍ എന്താണ് ഒരു പരിഹാരം? വളരെ ലളിതമായി ഇവ തടയാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ ആശ്വാസം തോന്നുന്നില്ലേ?
ആദ്യം http://nccptrai.gov.in/?nccpregistry%2Fsearch.misc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എന്നിട്ട് നിങ്ങളുടെ നമ്പര്‍ എന്‍സിപിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് നിങ്ങളുടെ നമ്പര്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കുക.
ഇനി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക. രണ്ടു കാറ്റഗറികളുണ്ടാവും ഇവിടെ, ഫുള്ളി ബ്ലോക്ക്ഡ് കാറ്റഗറിയും, പാര്‍ഷ്യലി ബ്ലോക്ക്ഡ് കാറ്റഗറിയും. ഇവയില്‍ നിങ്ങള്‍ക്കാവശ്യമുള്ള വിഭാഗം തിരഞ്ഞെടുത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.
‘START’, ‘STOP’ എന്നീ കമാന്റുകള്‍ 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഐവിആര്‍എസ് ഹെല്‍പ്ലൈന്‍ നമ്പറായ 1909ലേക്ക് വിളിച്ചും അനാവശ്യ മെസ്സേജുകളും കോളുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.
അതുപോലെ ഓരോ സെല്ലുലാര്‍ സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലും ഇത്തരം കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാനുള്ള ഒപ്,നുകളുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
അങ്ങനെ മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്കേറ്റവും എളുപ്പമെന്ന് തോന്നുന്ന ഒരു മാര്‍ഗം ഉപയോഗിച്ച് അനാവശ് കോളുകളും മെസ്സേജുകളും ഒഴിവാക്കൂ.

വാട്ട്‌സ് ആപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി??




വാട്ട്‌സ് ആപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി??


മദീന: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ ഇന്ന് സമൂഹത്തില്‍ ധാരാളമാണ്. എന്നാല്‍ വിവാഹ മോചനവും ആ വഴിക്കാകാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു സൗദി അറേബ്യന്‍ പൗരന്‍.

പടിഞ്ഞാറന്‍ മദീനയിലാണ് സംഭവം. കല്ല്യാണം കഴിഞ്ഞ് പത്താം മാസമാണ് ഈ വിരുതന്‍ ഭാര്യയെ മൊഴി ചൊല്ലിയത്. കോടതിയില്‍ പോയില്ല. മത പണ്ഡിതരുടെ അനുമതിയുംവാങ്ങിയില്ല. സ്വന്തം ഫോണിലെ വാട്‌സ് ആപ്പിള്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് മൂന്നു തവണ മെസ്സേജ് അയച്ചു.ഞാന്‍ നിന്നെ മൊഴി ചൊല്ലുന്നു എന്ന്.

ഫോണിലെ സന്ദേശം കണ്ട് ഞെട്ടിയ ഭാര്യ നേരെ കോടതിയിലേക്ക് പോയി. മൂന്നു തവണ സന്ദേശം അയച്ചതിനാല്‍ വിവാഹമോചനം അംഗീകരിച്ചേ പറ്റൂ എന്ന് ജഡ്ജി വിധി പ്രസ്താവിക്കുകയും ചെയ്തു. വാട്ട്‌സ് ആപ്പിലൂടെയുള്ള വിവാഹ മോചന സന്ദേശം ഒരു കയ്യബദ്ധം മാത്രമാണ് എന്നാണ് യുവാവ് ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ട്വിറ്റരില്‍ അക്കൗണ്ട് തുറന്നതിനു സൗദി അറേബ്യന്‍ പൌരന്‍ ഭാര്യയെ മൊഴി ചൊല്ലിയിരുന്നു.

Maxthon ഒരു അടിപൊളി ബ്രൌസര്‍.

Maxthon ഒരു അടിപൊളി ബ്രൌസര്‍.
*****************************

ഇന്നാണ് ഇങ്ങിനെ ഒരു സംഭവം കാണുന്നത് സംഭവം അടിപൊളി എന്ന് പറഞ്ഞാല്‍ മതിയല്ലോ. Google chrome നേക്കാള്‍ 200 % ഫാസ്റ്റ് എന്നൊക്കെ ആണ് പറയുന്നത്. വളരെ ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ബ്രൌസര്‍ ആണിത്. ഇതിന്‍റെ സ്പീഡ് തന്നെ പ്രധാനമായും. ക്രോമിനേക്കാള്‍ 200% ഉണ്ടോ എന്ന് സംശയം ആണെങ്കിലും നല്ല സ്പീഡ് ഉണ്ട് എന്ന് സംമാടിക്കാതെ തരമില്ല. മറ്റു ബ്രൌസേരുകള്‍ പോലെ ഓപ്പണ്‍ ആയി വരാന്‍ ഉള്ള താമസം ഇല്ല, നമ്മുടെ നെറ്റ് കണക്ഷന്‍ സ്പീഡ് എല്ലാം കാണിക്കും, വീഡിയോസ് എല്ലാം വേറെ സോഫ്റ്റ്‌ വെയറുകള്‍ ഒന്നും തന്നെ കൂടാതെ ഡൌണ്‍ലോഡ് ചെയ്തെടുക്കാനുള്ള സൗകര്യം ഉണ്ട്, ബ്രൌസ് ചെയ്യുന്ന സമയത്ത് നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റ് സുരക്ഷിതമ്മല്ലെങ്കില്‍ നമുക്ക് മുന്നറിയിപ്പ് തരും, നല്ല അടിപൊളി തീമുകള്‍ ആട് ചെയ്യാനുള്ള സൗകര്യവും ഉണ്ട് . അങ്ങിനെ കുറെ ഏറെ പ്രത്യേകതകള്‍ ഉണ്ട് ഇതിനു കൂടുതല്‍ പറയുന്നില്ല നിങ്ങള്‍ ഉപയോഗിച്ച് നോക്കു ഇഷ്ട്ടപെടും തീര്‍ച്ച. ഈ ലിങ്കില്‍ പോയാല്‍ ഡൌണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ഫോണിലേക്കും ടാബിലേക്കും എല്ലാം ഉള്ള ബ്രൌസര്‍ ഇവിടെ നിന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാം.

http://www.maxthon.com/

പുതിയ ലാപ് വാങ്ങാനുള്ള പരിപാടി ഉണ്ടോ? അല്ല പഴയത് മാറ്റി പുതിയത് വാങ്ങാനുള്ള പ്ലാൻ ആണോ? ഏതായാലും ഇതൊന്നു വായിച്ചു നോക്കുന്നത് നല്ലതാണു




പുതിയ ലാപ് വാങ്ങാനുള്ള പരിപാടി ഉണ്ടോ? അല്ല പഴയത് മാറ്റി പുതിയത് വാങ്ങാനുള്ള പ്ലാൻ ആണോ? ഏതായാലും ഇതൊന്നു വായിച്ചു നോക്കുന്നത് നല്ലതാണു. എപ്പോഴെങ്കിലും ഉപകാരപ്പെടും.പ്രധാനപ്പെട്ട കാര്യങ്ങൾ പറയാം.
1.കൈയിൽ എത്ര പണമുണ്ട്?
=============
ലാപ് വാങ്ങാൻ നിങ്ങൾ ഉദ്ദേശിക്കുന്ന തുകയ്ക്ക് ഏതൊക്കെ മോഡൽ ലഭ്യമാണെന്ന് ആദ്യം അറിഞ്ഞു വെക്കണം.കടയിൽ ആദ്യമായി പോകുന്നത് ലാപ് വാങ്ങാൻ ആയിരിക്കരുത്. ഒന്നോ രണ്ടോ കടയിൽ കയറി ഏതൊക്കെ മോഡൽ കിട്ടും എന്ന് അന്വേഷിക്കുക.
2.സ്ക്രീൻ
======
പല സ്ക്രീൻ സൈസ് ഉള്ള ലാപ്ടോപ് ലഭ്യമാണ്. സ്ക്രീൻ സൈസ് കൂടുമ്പോൾ ലാപിന്റെ സൈസ് കൂടും.battery usage കൂടും.പക്ഷെ വലുപ്പമുള്ള സ്ക്രീൻ കൂടുതൽ നേരം ലാപ് ഉപയോഗിക്കുന്നവരുടെ കണ്ണുകൾക്ക് നല്ലതാണു.സൈസ് കൂടുമ്പോൾ തൂക്കം കൂടുമെന്ന കാര്യം കൂടി ഓർക്കണം.ഓണ് സൈറ്റ് ജോലി ഉള്ളവർ ഇതും തൂക്കിപ്പിടിച്ച് നടക്കണം.
3.Keyboard and Touchpad
============
keyboard സ്മൂത്ത്‌ ആണോ? മൗസ് കൃത്യമായി നീങ്ങുന്നുണ്ടോ എന്നൊക്കെ നോക്കിയേ പറ്റു .പ്രത്യേകമായി ഗ്രാഫിക്സ്, എഡിറ്റിംഗ് , designing മേഘലകളിൽ ഉള്ളവർ .ഫോട്ടോഷൊപ്പിലൊക്കെ മൌസിന്റെ കൃത്യത എത്ര importent ആണെന്ന് അറിയാമല്ലോ. (എല്ലാ സ്ഥലത്തും external മൌസും കൊണ്ട് നടക്കാൻ പറ്റില്ലല്ലോ.
4.Specification
=========
CPU,RAM,HARD DRIVE,FLASH CACHE,SSD,DISPLAY,TOUCH SCREEN,GRAPHIC CHIP,DVD/BLUE RAY DRIVES തുടങ്ങിയവ ഏതൊക്കെ എന്ന് ശ്രദ്ധിക്കണം.DOCUMENTS തയ്യാറാക്കാനായി ലാപ്‌ ഉപയോഗിക്കുന്നവർക്ക് Core i7 പ്രോസസ്സറും 2GB Graphics കാർഡും ആവശ്യം ഇല്ലല്ലോ.അവനവന്റെ ആവശ്യം മനസിലാക്കി തിരഞ്ഞെടുക്കുക.
5.Hybrid or Traditional?
===========
ഇത് ഇപ്പോൾ വന്ന ഒരു മാറ്റമാണ്.ഹൈബ്രിഡ് ലാപ്ടോപിൽ നിങ്ങള്ക്ക് സ്ക്രീൻ ഊരി മാറ്റി ഒരു ടാബ്ലെറ്റ് പോലെ ഉപയോഗിക്കാം.(Ex: HP Envy 2) ഇതാവുമ്പോൾ ലാപ്പും ആയി ടാബ്ലെറ്റും ആയി.ഉപയോഗിക്കാൻ വളരെ എളുപ്പവും.Traditional എന്ന് പറയുന്നത് നമ്മുടെ സാധാരണ ലാപ്‌ തന്നെ.
6.Backup time or Battery
===========
ഇതും ഒഴിവാക്കാനാവാത്തതാണ് .ഓരോരുത്തരുടെയും ആവശ്യം ശ്രദ്ധിക്കണം.ഓണ്‍-സൈറ്റ് വർക്ക്‌ ഉള്ളവർ കാശു കുറച്ചു അധികമാണെങ്കിലും ഒരു 6 മണിക്കൂർ എങ്കിലും ബാക്ക് അപ്പ്‌ ഉള്ള ലാപ്‌ വാങ്ങണം.എപ്പോഴും കറന്റ്‌ ലഭിക്കുന്നവർ 2-3 മണിക്കൂർ ദൈർഖ്യം കിട്ടുന്നത് വാങ്ങാം.കേരളത്തിലെ കറന്റിന്റെ സ്വഭാവം വച്ച് കുറച്ചു നല്ല battery ഉള്ളത് വാങ്ങുന്നതാണ് നല്ലത്.
7.Brand
=====
ബ്രാൻഡ്‌ ഒരു പ്രധാന ഘടകമാണ്.വാങ്ങുമ്പോൾ നമ്മൾ കൂട്ടുകാരോട് എപ്പോഴും ഏതു കമ്പനിയാണ് നല്ലത് എന്ന് ചോദിക്കാറില്ലേ ?ഉപയോഗിക്കുന്നവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതാണു.ചില പ്രത്യേക വിഭാഗങ്ങളിൽ ചില കമ്പനികൾ പ്രഗല്ഭരാണ്.SONY,THOSHIBA,ACER,DELL തുടങ്ങിയവ...
8.Guarantee
=======
ലാപ്ടോപ് വളരെ ശ്രദ്ധിച്ചു ഉപയോഗിക്കേണ്ട സാധനമാണ്.അതുകൊണ്ട് തന്നെ തകരാർ ഇപ്പോഴും വരാം.ഞങ്ങളുടെ അഭിപ്രായത്തിൽ ഒരു 3 വർഷമെങ്കിലും ഗ്യാരന്റി ഉള്ള ലാപ്പേ വാങ്ങാവു. ഇല്ലാത്ത ബ്രാന്റുകൾക്ക് ഒരു 500-600 രൂപ കൊടുത്താൽ ഗ്യാരന്റി extend ചെയ്തു കിട്ടും.
=========
ഇതൊക്കെയാണ് പ്രധാനപ്പെട്ടത് എന്ന് തോന്നുന്നു.സൌണ്ട് ക്വാളിറ്റി,ഡിസ്പ്ലേ resolution തുടങ്ങി പല ഘടകങ്ങളും വേറെ ഉണ്ട്.നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു....

ലെനാവോ പുതിയ നാല് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ ഫോണുകള്‍ കൂടി ഇന്ത്യയില്‍ എത്തിച്ചു.

ലെനാവോ പുതിയ നാല് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ ഫോണുകള്‍ കൂടി ഇന്ത്യയില്‍ എത്തിച്ചു.



വാര്‍ത്ത വായിക്കാം >>>> http://technologyxpertz.com/malayalam/?p=762

ഫേസ് ബുക്ക് സൈന്ഔട്ട് ചെയ്യാന് മറന്നാല് എന്തുചെയ്യും?

ഫേസ് ബുക്ക്

ഓഫീസില്നിന്നോ ഇന്റര്നെറ്റ് കഫേയില് നിന്നോ ഇറങ്ങുമ്പോള് നിങ്ങളുടെ ഫേസ് ബുക്കോ സൈന്ഔട്ട് ചെയ്യാന് മറന്നാല് എന്തുചെയ്യും?. മറ്റുള്ളവര് മെയില് പരിശോധിക്കാനുള്ള സാധ്യത ഏറെ കൂടുതലാണ്. വിലപ്പെട്ട രേഖകളോ രഹസ്യങ്ങളോ ഉണ്ടെങ്കില് പ്രത്യേകിച്ചും. തിരികെ പോയി സൈന് ഔട്ട് ചെയ്യുക എന്നതു പ്രായോഗികമല്ലതാനും. നിങ്ങളുടെ വീട്ടിലോ മൊബൈലിലോ ഇന്റര്നെറ്റ് കണക്ഷന് ഉണ്ടെങ്കില് ഇനി അത്തരം പ്രശ്നങ്ങള് ആലോചിച്ച് വിഷമിക്കേണ്ട. ദൂരെയിരുന്നുകൊണ്ട്ഫേസ് ബുക്കും സൈന്ഔട്ട് ചെയ്യാം.

അതെങ്ങനെയെന്നു നോക്കാം
മറ്റൊരു സിസ്റ്റ്ത്തില് തുറന്നുവച്ച ഫേസ് ബുക്ക് ആണ് ലൊഗ്ഔട്ട് ചെയ്യേണ്ടതെങ്കില് നിങ്ങള്ക്ക് ലഭ്യമായ സംവിധാനം (വീട്ടിലെ കമ്പ്യൂട്ടറോ അല്ലെങ്കില് മൊബൈല് ഫോണോ) ഉപയോഗിച്ച് ഫേസ് ബുക്കില് ലോഗിന് ചെയ്യുക. അക്കൗണ്ട് സെറ്റിംഗ്സ് എന്ന ഓപ്ഷനില് ക്ലിക് ചെയ്യുക.

തുടര്ന്ന് ് ഇടതുവശത്തു കാണുന്ന സെക്യൂരിറ്റിയില് ക്ലിക് ചെയ്യുമ്പോള് നിരവധി ഓപ്ഷനുകള് തെളിഞ്ഞുവരും. അതില് താഴെകാണുന്ന ആക്റ്റീവ് സെഷനില് ക്ലിക് ചെയ്യുക.

ഏതെല്ലാം സിസ്റ്റങ്ങളില് ഫേസ് ബുക്ക് തുറന്നിരിക്കുന്നു എന്ന് അപ്പോള് അറിയാന് സാധിക്കും. അതില് കാണുന്ന എന്ഡ്ക ആക്റ്റിവിറ്റിയില് ക്ലിക് ചെയ്താല് മറ്റു സിസ്റ്റ്ങ്ങളിലെ ഫേസ് ബുക്ക് ലോഗ് ഔട്ടാകും.