2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

രാവിലെ മുതല്‍ കമ്പ്യുട്ടറിന്റെ മുന്നിലിരുന്ന്‍ ബോറടിച്ചോ ബോറടി മാറ്റാന്‍ ഇതാ ചില വിദ്യകള്‍.........................

രാവിലെ മുതല്‍ കമ്പ്യുട്ടറിന്റെ മുന്നിലിരുന്ന്‍ ബോറടിച്ചോ ബോറടി മാറ്റാന്‍ ഇതാ ചില വിദ്യകള്‍.........................

ദിവസം മുഴുവന്‍ ഓഫീസ് ജോലിക്കയും സോഷ്യല്‍ നെറ്റ് വര്ര്കിലും എല്ലാം കമ്പ്യുട്ടറിന്റെ മുന്നില്‍ ഇരുന്നു ബോറടിച്ചവര്‍ക്ക്കായി കമ്പ്യുട്ടറിന്റെ മുന്നില്‍ ഇരുന്നു തന്നെ റിലാക്സ് ചെയ്യാന്‍ ഉള്ള ചില വിദ്യകള്‍. ഒന്ന് പരീക്ഷിച്ചു നോക്കു തീര്‍ച്ചയായും നിങ്ങള്ക്ക് ഇഷ്ട്ട പെടും.

alm

അല്പം നേരമെടുക്കും ഈ സൈറ്റ് ലോഡ് ചെയ്യാന്‍., പക്ഷേ അതിന് തക്ക മികവും ഇതിനുണ്ട്. സൈറ്റില്‍ guided relaxation എടുത്ത് കസ്റ്റമൈസ് ചെയ്യാം. രണ്ട് മിനുട്ടോ, പത്ത് മിനുട്ടോ എത്രസമയം റിലാക്സ് ചെയ്യണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാം. ആനിമേറ്റഡ് പശ്ചാത്തലവും അതിന്‍റെ ശബ്ദവും സെലക്ട് ചെയ്യുക. പ്രകൃതിയുടെ വിഭിന്നങ്ങളായ ശബ്ദവും കാഴ്ചയും ആസ്വദിച്ച് അല്പസമയം നിങ്ങളുടെ മനസ് മറ്റെവിടേക്കോ പോകും.

http://www.calm.com/

WEAVE SILK

കൗതുകരമായ മറ്റൊരു സൈറ്റാണ് വീവ് സില്‍ക്ക്. സൈറ്റ് തുറന്ന് കറുത്ത പശ്ചാത്തലത്തില്‍ മൗസുപയോഗിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും വരയ്ക്കാം. സില്‍ക്ക് നാരുകള്‍ പോലെ അവിടെ മനോഹരമായ ഡിസൈനുകള്‍ നിറയും. വരയ്ക്കുന്നതിനൊക്കെ പ്രതിബിംബവും വരും. അല്പ സമയത്തിനകം മനോഹരമായ ഡിസൈനുകള്‍ നിങ്ങള്‍ക്ക് രൂപപ്പെടുത്താം.
ഇത് ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്. ഡിസൈനോടൊപ്പം സൗമ്യമായ സംഗീതവും കേള്‍ക്കാം.

http://weavesilk.com/

മഴയെന്നത് വളരെ കാല്പനികത നിറഞ്ഞ ഒന്നാണല്ലോ. മഴയുടെ സംഗീതം എന്നൊക്കായാണല്ലോ സാഹിത്യഭാഷയിലെ വിശേഷണം. പണിയെടുത്ത് ബോറടിച്ചിരിക്കുമ്പോള്‍ അല്പം മഴയുടെ സാമീപ്യം അനുഭവിക്കാനായാല്‍ അത് മനസിന് നല്ല സുഖം പകരുന്ന ഒന്നാവും. അതിനാണ് Rain For Me. സൈറ്റ് തുറന്നാല്‍ മഴയുടെ ശബ്ദവും മഴയുടെ പശ്ചാത്തവും കാണാം. ഹെഡ്ഫോണ്‍ ഫിറ്റ് ചെയ്ത് കണ്ണടച്ചിരുന്ന് നോക്കുക. തീര്‍ച്ചയായും നിങ്ങളുടെ മൂഡില്‍ മാറ്റം വരും.

http://rainfor.me/

കീബോര്‍ഡിലും മൗസിലും തൊടാതെ കടലിന്‍റെ സംഗീതം കേട്ട് രണ്ട് മിനുട്ട് റെസ്റ്റെടുക്കാന്‍ നിങ്ങള്‍ക്കാവുമോ. പരീക്ഷിച്ച് നോക്കാം. അതിന് താഴെ കാണുന്ന സൈറ്റില്‍ പോവുക. തിരയുടെ ശബ്ദം കേട്ട് അല്പസമയം ഇരിക്കുക. അഥവാ നിങ്ങള്‍ മൗസിലോ, കീബോര്‍ഡിലോ തൊട്ടാല്‍ FAIL എന്ന മെസേജ് വരും.

http://www.donothingfor2minutes.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ