പണമുള്ളവര്‍ക്ക് കാന്‍വാസ്; അല്ലാത്തവര്‍ക്ക് ഫണ്‍ബുക്ക്
അനുദിനം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണി. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് തഴക്കം വന്നവരെല്ലാം ഒരു ടാബ്‌ലറ്റ് കൂടി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
സ്മാര്‍ട്‌ഫോണുകളിലെന്ന പോലെ ടാബ്‌ലറ്റ് രംഗത്തും സാംസങിനാണ് ഇന്ത്യയില്‍ മേല്‍ക്കൈ. രാജ്യാന്തര മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐ.ഡി.സി.) ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ടാബ്‌ലറ്റ് വില്പനയുടെ 15.76 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് സാംസങാണ്. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ ഐപാഡാണെന്നു കരുതിയവര്‍ക്ക് തെറ്റി. 13.33 ശതമാനം വിപണിപങ്കാളിത്തവുമായി മൈക്രോമാക്‌സ് ആണ് രണ്ടാമതുളളത്. ഫണ്‍ബുക്ക് എന്ന പേരില്‍ മൈക്രോമാക്‌സ് അവതരിപ്പിച്ച ബജറ്റ് ടാബ്‌ലറ്റുകള്‍ നന്നായി സ്വീകരിക്കപ്പെട്ടതോടെയാണ് വന്‍ബ്രാന്‍ഡുകളെ പിന്തള്ളി അവര്‍ക്ക് രണ്ടാമതെത്താന്‍ സാധിച്ചത്.
ഫണ്‍ബുക്കിന്റെ വന്‍വിജയത്തെതുടര്‍ന്ന് ഇപ്പോള്‍ കാന്‍വാസ് എന്ന പുത്തന്‍ ടാബ്‌ലറ്റ് നിര അവതരിപ്പിക്കുകയാണ് മൈക്രോമാക്‌സ്. കാന്‍വാസ് എന്ന പേരില്‍ കമ്പനി ഇറക്കിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകളെല്ലാം നന്നായി വിറ്റുപോകുന്നുണ്ട്. അതുകൊണ്ടാകും അതേപേരില്‍ തന്നെ ടാബ്‌ലറ്റുമിറക്കാന്‍ മൈക്രോമാക്‌സ് തീരുമാനിച്ചത്.
ഫണ്‍ബുക്ക് പോലെ പതിനായിരം രൂപയില്‍ കുറഞ്ഞ റേഞ്ചിലുള്ളതല്ല ഈ പുതിയ ടാബ്. ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട കാന്‍വാസ് ടാബ് പി 650 ( Canvas Tab P650 ) ന് 16,500 രൂപയാണ് വില. വില കൂടുന്നതിനനുസരിച്ച് ഗുണമേന്മയും വര്‍ധിപ്പിക്കാന്‍ മൈക്രോമാക്‌സ് ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം വ്യക്തം.
എട്ടിഞ്ച് വിസ്താരമുള്ള ഐ.പി.എസ്. ഡിസ്‌പ്ലേയുളള ടാബാണിത്. ആപ്പിള്‍ ഐപാഡ് മിനി, സാംസങ് ഗാലക്‌സി ടാബ് 3 എന്നീ ടാബ്‌ലറ്റുകളുടെ അതേ സ്‌ക്രീന്‍ വലിപ്പം. ഐപ്പാഡിന്റേതുപോലെ അലൂമിനിയം ബോഡിയാണ് ഇതിനും. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിനെ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 1.2 ഗിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
അഞ്ച് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുളള കാന്‍വാസ് ടാബില്‍ കണക്ടിവിറ്റിക്കായി ത്രീജി, വൈഫൈ ഓപ്ഷനുകളാണുള്ളത്. സിംകാര്‍ഡിട്ട് ഫോണ്‍വിളികള്‍ നടത്താനും ഈ ടാബിലാകും. 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡും ഇതില്‍ പ്രവര്‍ത്തിപ്പിക്കാം.
4800 എം.എ.എച്ച് ബാറ്ററിയാണ് കാന്‍വാസ് ടാബിന് ഊര്‍ജ്ജം പകരുന്നത്. തുടര്‍ച്ചയായ അഞ്ചുമണിക്കൂര്‍ ത്രീജി ബ്രൗസിങാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
സംഗതിയൊക്കെ കൊളളാം വിലയല്പം കൂടുതലല്ലേ എന്നു പരാതിയുള്ളവര്‍ക്കായി ഫണ്‍ബുക്ക് സീരിസില്‍ ഒരു ചീപ്‌റേറ്റ് ടാബ്‌ലറ്റ് മോഡലും കഴിഞ്ഞയാഴ്ച മൈക്രോമാക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഫണ്‍ബുക്ക് പി 255 ( Funbook P255 ) എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്‌ലറ്റിന് 4,499 രൂപയേ ഉള്ളൂ വില.
800 X 480 പിക്‌സല്‍സ് റിസൊല്യൂഷനുള്ള ഏഴിഞ്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേ, 1.2 ഗിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ്-എ8 പ്രൊസസര്‍, 512 എം.ബി.റാം, 1.15 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ടാബ്‌ലറ്റിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീംസാന്‍വിച്ച് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫണ്‍ബുക്ക് പി 225 ല്‍ രണ്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും .3 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. ഡോങ്കിള്‍ ഉപയോഗിച്ച് ത്രീജി കണക്ടിവിറ്റി നേടാവുന്ന ഈ ടാബ്‌ലറ്റില്‍ 2600 എം.എ.എച്ച്. ബാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 4 മണിക്കൂര്‍ ബ്രൗസിങും 150 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ