ഗുരുവായൂരും ആന്‍ഡ്രോയ്ഡില്‍
ഗുരുവായൂരിനെക്കുറിച്ചുള്ള ആദ്യത്തെ സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു 'കൃഷ്ണദര്‍ശന്‍' ശ്രീഗുരുവായൂരപ്പന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നാണിതിന്റെ പേര്.
ഗുരുവായൂര്‍ ക്ഷേത്രകാര്യങ്ങള്‍ അറിയാനും ലോഡ്ജില്‍ മുറിയെടുക്കാനും ട്രെയിന്‍-കെ.എസ്.ആര്‍.ടി.സി. സമയം അറിയാനുമൊക്കെ ഇനി ചുറ്റിക്കറങ്ങേണ്ട. 'കൃഷ്ണദര്‍ശന്‍' ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ എല്ലാം എളുപ്പം.
ഗുരുവായൂര്‍ കിഴക്കേനടയിലെ ഐക്കണ്‍ സൊല്യൂഷന്‍സ് എന്ന ഐ.ടി. കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാസമയം, വഴിപാടുവിവരങ്ങള്‍, ഓരോ വഴിപാടുകളുടെയും പ്രത്യേകതകളും നിരക്കുകളും വിശേഷ ആഘോഷങ്ങള്‍, സമീപ ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഗുരുവായൂരിലെ പ്രധാന വാര്‍ത്താസംഭവങ്ങള്‍, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍, ഹോട്ടല്‍, വിവാഹമണ്ഡപം ബുക്കിങ്, റെയില്‍വേ-കെ.എസ്.ആര്‍.ടി.സി. ബസ് സമയങ്ങള്‍ തുടങ്ങി ഗുരുവായൂരിലെ സമഗ്രവിവരങ്ങള്‍ എല്ലാം മൊബൈലിലൂടെ അറിയാനാകും.
ഗൂഗിള്‍സ്റ്റോര്‍, ഗുരുവായൂര്‍ ഡോട്ട് കോം എന്നിവയിലൂടെയും പ്രധാനപ്പെട്ട ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകളിലൂടെയും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആന്‍ഡ്രോയ്ഡ് മൊബൈല്‍ സെറ്റുകളിലും ടാബ്‌ലറ്റുകളിലും, 'കൃഷ്ണദര്‍ശന്‍' ഡൗണ്‍ലോഡ് ചെയ്താല്‍, യാത്രാവേളകളില്‍ ഇത് വളരെ ഉപകാരപ്രദമായിരിക്കുമെന്ന് ഇതിന്റെ ശില്പികള്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ