തീ കത്തിക്കൂ, ഫോണ്‍ ചാര്‍ജ് ചെയ്യൂ ********************************
കയ്യില്‍ ഫോണുണ്ട് ചാര്‍ജറുമുണ്ട് ചാര്‍ജ് ചെയ്യാന്‍ കാട്ടിലിടമില്ല.
പ്രക്യതി ഭംഗിയാസ്വദിക്കാനോ ട്രക്കിങിനോ പുറത്തിറങ്ങിയതാണ്. ഫോട്ടോ എടുത്ത്
കൊണ്ടിരിക്കുമ്പോഴാണ് അല്ലെങ്കില്‍ വഴി കണ്ടെത്താന്‍ ജി.പി.എസ്
അവലംബിക്കാനോ അത്യാവശ്യമായി ഫോണ്‍ ചെയ്യാനോ നോക്കിയപ്പോഴാണ് ഫോണിന്റെ
ബാറ്ററി തീര്‍ന്നു പോയത്. കാട്ടിലുണ്ടോ ചാര്‍ജിങ് പോയിന്റും വൈദ്യുതിയും. ഈ
പ്രതിസന്ധി മറികടക്കാനാണ് ഫ്ലെയിം സ്റ്റൌവര്‍ (FlameStower) എന്ന
കൊച്ചുപകരണം. ക്യാമ്പ് ഫയറിനു വേണ്ടിയോ പാചകം ചെയ്യാനോ ചൂടകറ്റാനോ നിങ്ങള്‍
തീ കത്തിക്കുന്നുണ്ടെങ്കില്‍ ആ ചൂട് മതി ഫ്ലെയിം സ്റ്റൌവര്‍ ഉപയോഗിച്ച്
ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ .
വെള്ളം നിറക്കാനുള്ള കൊച്ചു പാത്രവും സ്റ്റാന്റും തീയില്‍ കാണിക്കാനുള്ള
പരന്ന തകിടും യു.എസ്.ബി പോര്‍ട്ടുമടങ്ങിയ ചെറിയ ഉപകരണമാണ് ഫ്ലെയിം
സ്റ്റൌവര്‍. താപവൈദ്യുതിയുപയോഗിച്ചാണ് ഇത് ബാറ്ററി നിറക്കുന്നത്.
താപോര്‍ജത്തെ ഫ്ലെയിം സ്റ്റൌവര്‍ വൈദ്യുതോര്‍ജമാക്കി മാറ്റുന്നു. ഇനി
യു.എസ്.ബി കണക്റ്റര്‍ ഈ ഗാഡ്ജറ്റില്‍ കുത്തി ഫോണോ കാമറയോ ചാര്‍ജ് ചെയ്യാം.
ഉപകരണത്തിലെ കൊച്ചു പാത്രത്തില്‍ വെള്ളം നിറച്ച് പരന്ന തകിട് തീ
ജ്വാലയില്‍ വെച്ചാല്‍ മതി ചാര്‍ജിങ് തുടങ്ങിക്കോളും.
ഭക്ഷണം പാചകം
ചെയ്യുന്നതോടൊപ്പം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന ഏക ഉപകരണമാണ് ഫ്ലെയിം
സ്റ്റൌവര്‍. ഒരു മിനുറ്റ് ചാര്‍ജ് ചെയ്താല്‍ മൂന്ന് മിനുറ്റ് സംസാരിക്കാം
പറ്റും, ഫ്ലെയിം സ്റ്റൌവര്‍ ടീം അവകാശപ്പെട്ടു. 7.5 നീളവും 2.25
വീതിയുമുള്ള ഈ ഉപകരണം യാത്രയില്‍ കൂടെ കരുതാനും സൌകര്യപ്രദമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ