2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

Do You Have an Electoral ID Card?

Do You Have an Electoral ID Card?
************************
എലക്ഷന്‍ എല്ലാം അടുത്ത് വരുകയാണ്. ഈ പ്രാവശ്യം നമുക്ക് നിഷേധ വോട്ട് രേഖ പെടുത്താനുള്ള സൗകര്യവും നമുക്ക് ഉണ്ട്. നിങ്ങളുടെ എല്ലാം പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തിയോ? വോട്ട് ചെയ്യാന്‍ ID കാര്‍ഡ്‌ നിരബന്തമാണ് എന്നറിയാമല്ലോ. നിങ്ങള്ക്ക് ഇത് വരെ ID കാര്‍ഡ്‌ കിട്ടിയില്ലെങ്കില്‍ ഒക്ടോബര്‍ 22 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമയം ഉണ്ട്. ഓണ്‍ലൈന്‍ ആയി നമുക്ക് ഇത് ചെയ്യാം.2014 ജനുവരി 1 നോ അതിന്‍റെ മുന്നേ ആയിട്ടോ 18 വയസ്സ് പൂര്‍ത്തിയായ, നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാതവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
http://ceo.kerala.gov.in/eregistration.html ഈ വെബ് സൈറ്റില്‍ പോയി രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീടുള്ള എല്ലാ നടപടികള്‍ക്കും ഉദ്യോഗസ്ഥര്‍ നിങ്ങളുടെ വീട്ടില്‍ എത്തുന്നതാണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങള്‍
..............................
...........................................

1) മുന്പ് നിങ്ങള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ID കാര്‍ഡ്‌ നമ്പര്‍ ഉള്‍പെടുത്തണം.
2) പുതിയതായി പേര് ചേര്‍ക്കുകയാണെങ്കില്‍ വീട്ടിലെ ആരുടെയെങ്കിലും ഒരാളുടെ ID കാര്‍ഡ്‌ നമ്പര്‍..
3) ശരിയായ ജനതീയതി.
4) പൂര്‍ണമായ മേല്‍വിലാസം മൊബൈല്‍ ഫോണ്‍ നമ്പര്‍.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ദിച്ച് വളരെ കൃത്യതയോടെ അപേക്ഷയില്‍ ചേര്‍ക്കുക.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍ ആയ 1950 ല്‍ വിളിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ