പെന്‍ഡ്രൈവുകള്‍ ഫയല്‍ ഷെയറിങ്ങിനായി പലര്‍ക്ക് കൈമാറുമ്പോള്‍ അതു വഴി വൈറസ് കടക്കാന്‍ സാധ്യതയേറെയാണ്. അതിന് പരിഹാരമായി റൈറ്റ് പ്രൊട്ടക്ട് ചെയ്യാവുന്നതാണ്.
കംപ്യൂട്ടറുകള്‍ക്ക്
മേലെയുള്ള വൈറസ് ഭിഷണി ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. അതിന്
പ്രധാന കാരണമാകുന്നത് പെന്‍ഡ്രൈവുകളാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
പെന്‍ഡ്രൈവുകള്‍ ഫയല്‍ ഷെയറിങ്ങിനായി പലര്‍ക്ക് കൈമാറുമ്പോള്‍ അതു വഴി
വൈറസ് കടക്കാന്‍ സാധ്യതയേറെയാണ്. അതിന് പരിഹാരമായി റൈറ്റ് പ്രൊട്ടക്ട്
ചെയ്യാവുന്നതാണ്. അതിനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
Ratool ===========
പെന്‍ഡ്രൈവിനെ റീഡ് ഒണ്‍ലിയാക്കി മാറ്റാന്‍ സഹായിക്കുന്നതാണ് Ratool. ഇത്
ഒരു പോര്‍ട്ടബിള്‍ ആപ്ലിക്കേഷനായതിനാല്‍ ഇന്‍സ്റ്റാളിങ്ങ് ആവശ്യമില്ല.
Ratool.exe റണ്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാം. മൂന്ന് ഓപ്ഷനുകളാണ് ഇതിലുള്ളത്.
1. റീഡിങ്ങ്, റൈറ്റിങ്ങ് എനേബിള്‍ ചെയ്യുക. ഇത് സാധാരണയുള്ള അവസ്ഥയാണ്. 2. Allow Read Only – ഇതില്‍ റൈറ്റിങ്ങ് ബ്ലോക്ക് ചെയ്യാനാവും.
ടൂളുപയോഗിച്ചാണ് ഇത് റൈറ്റ് പ്രൊട്ടക്ട് ചെയ്തിരിക്കുന്നത് എന്ന്
അറിയാവുന്നവര്‍ക്ക് ഇത് ഒഴിവാക്കാനുമാകും. അത് തടയാന്‍ Options > Change
Password എടുത്ത് ഒരു പാസ്‍വേഡ് നല്കുക. 3. മൂന്നാമത്തേത് Disable usb disk detection ആണ്.
രജിസ്ട്രി മെതേഡ് ============== ഇത് ചെയ്യാന്‍ റണ്‍ ബോക്സില്‍ Regedit എന്ന് നല്കി HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies എടുക്കുക.
StorageDevicePolicies ഇല്ലെങ്കില്‍ Control folder ല്‍ റൈറ്റ് ക്ലിക്ക്
ചെയ്ത് നിര്‍മ്മിക്കുക. അതിന് StorageDevicePolicies എന്ന് പേര് നല്കുക. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New > DWORD എടുക്കുക. അതിന്‍റെ വാല്യു WriteProtect എന്നാക്കുക. Value Data എന്നത് 1 ആക്കുക.
ഇനി കംപ്യൂട്ടറില്‍ പെന്‍ഡ്രൈവുകള്‍ റൈറ്റ് ചെയ്യാന്‍സാധിക്കില്ല. അഥവാ
പിന്നീട് വേണ്ടി വന്നാല്‍ WriteProtect ല്‍ വാല്യു നല്കിയത് 0 ആക്കുക. ==========
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ