2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

ഇന്റര്‍നെറ്റ്‌ സുരക്ഷ

ഇന്റര്‍നെറ്റ്‌ സുരക്ഷ



ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആണ് . ഓണ്‍ലൈന്‍ ഷോപ്പിംഗ്‌  , ഓണ്‍ലൈന്‍ ടിക്കറ്റ്‌  റിസര്‍വേഷന്‍ , ഓണ്‍ലൈന്‍ ബാങ്കിംഗ് വരെ എല്ലാം ഇന്റര്‍ നെറ്റ് വഴി ആണ് ഇപ്പോള്‍ നടക്കുന്നത് . ഇങ്ങിനെ നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ എത്രത്തോളം സുരക്ഷിതമാണ് ? നമ്മുടെ പാസ് വേര്‍ഡുകളും അക്കൌണ്ട് വിവരങ്ങളും  എല്ലാം ചോര്‍ത്തി എടുക്കാന്‍  പല വഴികള്‍ ആണുള്ളത് . 

എല്ലാം ഓണ്‍ലൈന്‍ വഴിയയത് കൊണ്ട് കാര്യങ്ങള്‍ എല്ലാം വളരെ എളുപ്പമായി നമ്മളും ഹാപ്പിയായി. എന്നാല്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആയപ്പോള്‍ നമ്മളെക്കാള്‍ ഹാപ്പിയായ വേറെ ചിലര്‍ ഉടണ്ട് ഇവിടെ. അതാരാണ് എന്നല്ലേ. വേറെ ആരും അല്ല ഭൂലോക കള്ളന്മാര്‍ തന്നെ. നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ബാങ്ക് അകൌണ്ട് നമ്പര്‍ നമ്മുടെ യുസര്‍ ഐടി പാസ്‌ വേര്‍ഡ് എന്നിവ തട്ടിയെടുത് നമുക്കിട്ട് പണി തരുന്ന ഒന്നാം നമ്പര്‍ കള്ളന്മാര്‍. പലപ്പോഴും നമ്മുടെ ആശ്രദ്ധ ഒന്ന് കൊണ്ട് മാത്രം നമുക്ക് പണി കിട്ടാം.


നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ നമുക്ക് ഇത് തടയാനാവും.
പുറത്തു നെറ്റ് കഫെയിലോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും കമ്പ്യുട്ടര്‍ ഉപയോഗിച്ച് നമ്മള്‍ ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ദിക്കണം.
നമുക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം. 

Google Chrome ഉപയോഗിക്കുന്നവര്‍ chrome ഒപ്പെന്‍ ചെയ്ത സേഷം മുകളില്‍ അഡ്രെസ്സ് ബാറിന്‍റെ വലതു വശത്തായി കാണുന്ന ബട്ടെനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് New incognito Window (Shift + Ctrl + N )  എന്നത് സെലെക്റ്റ്‌ ചെയ്യുക . പുതിയ ഒരു ബ്രൌസര്‍ ഒപ്പെന്‍ ആയി വരും . 
ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതില്‍ ഹിസ്റ്ററി കുകീസ് ഒന്നും സേവ് ആകില്ല എന്നതാണ് .
ഇത് പോല തന്നെ മറ്റു ബ്രൌസറുകളിലും ഈ സൗകര്യം ഉണ്ട് . 
Mozilla യില്‍ Tools മെനുവില്‍ Start Private Browsing എന്നത് ക്ലിക്ക് ചെയ്യാം .Chrome പോലെ അല്ല Mozilla യില്‍ നിലവിലുള്ള ടാബില്‍ തന്നെ നമുക്ക്  Private Browsing നടത്താം.
ഇനി Internet Explorer ഇതില്‍ മെനുവില്‍ Safety , Start Private Browsing എന്നത് ക്ലിക്ക് ചെയ്യുക പുതിയ ബ്രൌസര്‍ ഓപ്പെന്‍ ആയി വരും .



Keylogger

നമ്മള്‍ കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ ഒരു Notepad ഫയലില്‍ പകര്‍ത്തി എടുക്കാന്‍ കഴിവുള്ള ഒരു ചെറിയ സോഫ്റ്റ്‌ വെയര്‍ ആണിത്. പ്രത്യക്ഷത്തില്‍ കാണാതെ ഒളിഞ്ഞിരിക്കുന്ന ഈ സോഫ്റ്റ്‌ വെയര്‍ നമ്മള്‍ ടൈപ് ചെയ്യുന്ന യുസര്‍ നെയിം പാസ്സ്‌വേര്‍ഡ്‌ എല്ലാം അത് പോലെ പകര്‍ത്തി വച്ചിട്ടുണ്ടാകും. സ്റ്റാര്‍ട്ട്‌ മേനുവിലോ മറ്റോ നോക്കിയാല്‍ ഇത് കണ്ടെത്താന്‍ കഴിയില്ല. ചില പ്രത്യേക കീ ഉപയോഗിച്ച് ഇത് ഹൈഡ് ചെയ്തിട്ടിടുണ്ടാവും. പിന്നെ ഇതെങ്ങിനെ കണ്ടെത്താം?
Alt+Ctrl+Delete കീ പ്രസ്‌ ചെയ്തു Task Manager എടുത്ത സേഷം അതില്‍ Processes എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ അതില്‍ കാണാം keylogger.exe അത് സെലക്റ്റ് ചെയ്തു end Process എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


നമ്മള്‍ ഇത്രയൊക്കെ ശ്രദ്ദിച്ചാലും പിന്നെയും വലിയൊരു പ്രശനം കിടക്കുന്നു.ഇതില്‍ നിന്ന് രക്ഷപെടാനുള്ള വേറൊരു വഴി On Screen Keyboard ആണ്

 ചില  സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട് . നമ്മള്‍ കീ ബോര്‍ഡില്‍

ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും.

അതിനുള്ള പോം വഴി On Screen Keyboard ആണ് .

 run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍ 
 On Screen Keyboard

ഓപ്പണ്‍  ആയി വരും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ