2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

മലയാളം ഫോണ്ടുകളില് ണ്ട മിസ്സിംഗിന് ഒരു പരിഹാരം




മലയാളം
ഫോണ്ടുകളില് ണ്ട മിസ്സിംഗിന് ഒരു പരിഹാരം

പേജ്മേക്കര്‍ ഫോട്ടോഷോപ്പ് തുടങ്ങിയവയില്‍ മലയാളം എം എല്‍ ഫോണ്ടുകള്‍ ( എസ് എം ഫോണ്ടുകള്‍ ) ഉപയോഗിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് ണ്ട എന്ന അക്ഷരം അവിടെ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കൃത്യമായി അക്ഷരം തെളിയാതെ പോകുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി മലയാളം എഫ് എം എല്‍ ഫോണ്ടുകള്‍ ഉപയോഗിക്കാം.മലയാളം എഫ് എം എല്‍ ഫോണ്ട്സ് ഡൌണ്‍ലോഡ് ലിങ്ക് http://snk.to/f-cdc3qnj1 ആദ്യം തന്നെ, ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യുക.


യൂണീക്കോട് ഫോണ്ടുകളിലുള്ള മാറ്ററുകള്‍ ടൈപ്പ് ഇറ്റ്‌ ഉപയോഗിച്ച് ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്തതിനു ശേഷം (Typeit Download Link >http://goo.gl/fFcnN ) കീ ബോഡില്‍ Ctrl+G പ്രസ്‌ ചെയ്‌താല്‍ ഐ എസ് എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത ആ മാറ്റര്‍ കോപ്പി ചെയ്യപ്പെടും. ആവശ്യം പോലെ ഫോട്ടോഷോപ്പിലോ പേജ്മേക്കറിലോ പേസ്റ്റ് ചെയ്‌താല്‍ മതി. അതിനു ശേഷം ഫോട്ടോഷോപ്പിലെ / പേജ് മേക്കറിലെ ഫോണ്ട് സെലക്ടറില്‍ പോയി എഫ് എം എല്‍ ഫോണ്ടുകള്‍ സെലെക്റ്റ് ചെയ്യുക. ണ്ട പ്രശ്നം പരിഹരിക്കപ്പെട്ടതായി കാണാം.

1 അഭിപ്രായം: