2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

ജോലിസമയത്ത് ഓണ്‍ലൈനായിരിക്കുമ്പോഴും ചാറ്റിങ്ങിനൊന്നും നേരമില്ലെങ്കില്‍ ഭാഗികമായോ, പൂര്‍ണ്ണമായോ ചാറ്റ് ഡിസേബിള്‍ ചെയ്യാം.




ദിവസം മുഴുവനും ഫേസ്ബുക്കില്‍ ഓണ്‍ലൈനായി ഇരിക്കുന്നവരുണ്ട്. ജോലികള്‍ക്കിടയിലും കംപ്യൂട്ടറിലോ, ഫോണിലോ ഫേസ്ബുക്ക് തുറന്ന് വെച്ചിരിക്കുന്നത് പലുടെയും ശീലമാണ്. പലരും പല കാര്യങ്ങളാലാവും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ചിലര്‍ പുതിയ പോസ്റ്റുകള്‍ ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ ചാറ്റിങ്ങാവും ഇഷ്ടപ്പെടുന്നത്.

എന്നാല്‍ ജോലിസമയത്ത് ഓണ്‍ലൈനായിരിക്കുമ്പോഴും ചാറ്റിങ്ങിനൊന്നും നേരമില്ലെങ്കില്‍ ഭാഗികമായോ, പൂര്‍ണ്ണമായോ ചാറ്റ് ഡിസേബിള്‍ ചെയ്യാം. മീറ്റിങ്ങിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് സൗകര്യപ്രദമാണ്.
ഇതിന് ആദ്യം ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Advanced Chat settings ക്ലിക്ക് ചെയ്യുക. ഇതില്‍ മൂന്ന് സെറ്റിങ്ങ്സ് കാണാനാവും.

1. Allow all friends except – ഫേസ്ബുക്കിലെ നിങ്ങളുടെ ചില ഫ്രണ്ട്സിനെ മാത്രം ബ്ലോക്ക് ചെയ്യാന്‍ ഇത് ഉപയോഗിക്കാം.

2. Only for some friends- ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി മാത്രം ചാറ്റ് ചെയ്യാനനുവദിക്കാം.

3. Turn Off Chat-ഇത് ചാറ്റ് പൂര്‍ണ്ണമായും തടയും.
ഇങ്ങനെ സെറ്റ് ചെയ്യുമ്പോളും നിങ്ങള്‍ക്ക് മെസേജുകളയക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കും.
(പലർക്കും ഇത് മുൻപേ അറിയാം. ചീത്ത വിളിക്കരുത്. അറിയാത്തവർ ഉണ്ടെങ്കിൽ ഒരു സഹായം ആകുമല്ലോ എന്ന് കരുതിയാണ് ഇട്ടതു.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ